രണ്ടാംലോക യുദ്ധകാലത്ത് അപ്രത്യക്ഷമായ മുങ്ങിക്കപ്പല്‍ കണ്ടെത്തി

റോം: രണ്ടാംലോക മഹായുദ്ധകാലത്ത് അപ്രത്യക്ഷമായ ബ്രിട്ടിഷ് മുങ്ങിക്കപ്പല്‍ 71 മൃതദേഹാവശിഷ്ടങ്ങളോടെ കണ്ടെത്തി. 73 വര്‍ഷങ്ങള്‍ക്കുമുമ്പു കാണാതായ കപ്പല്‍ ഇറ്റാലിയന്‍ തീരത്തിനു സമീപമാണ് കണ്ടെത്തിയത്. ഇറ്റലിയുടെ സര്‍ദിയ തീരത്തിനു സമീപം തവോലാറ ദ്വീപിനടുത്തായി 100 മീറ്റര്‍ താഴ്ചയിലായിരുന്നു കപ്പലെന്ന് മുങ്ങല്‍വിദഗ്ധര്‍ അറിയിച്ചു.
രണ്ട് ഇറ്റാലിയന്‍ യുദ്ധക്കപ്പലുകളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് 1942 ഡിസംബര്‍ 28ന് മാള്‍ട്ടയില്‍നിന്നു യാത്ര തിരിച്ച മുങ്ങിക്കപ്പല്‍ കാണാതായതായി 1943 ജനുവരി 2 നായിരുന്നു സ്ഥിരീകരിച്ചത്. ഒബ്ലിയ ഉള്‍ക്കടലില്‍ വച്ച് മൈന്‍ സ്‌ഫോടനത്തില്‍ കപ്പല്‍ തകര്‍ന്നെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
73 വര്‍ഷങ്ങള്‍ക്കു ശേഷവും കപ്പലിന് കാര്യമായ തകരാറുകളൊന്നും വന്നിട്ടില്ലെന്ന് മുങ്ങല്‍ വിദഗ്ധരിലൊരാളായ മാസിമോ ഡൊമെനികോ ബോര്‍ഡോണ്‍ പറഞ്ഞു. ഓക്‌സിജന്‍ സാന്നിധ്യമില്ലാതായിട്ടാവാം മുങ്ങികപ്പലിനകത്തുണ്ടായിരുന്നവര്‍ മരിച്ചതെന്നും അദ്ദഹം അറിയിച്ചു.
Next Story

RELATED STORIES

Share it