Flash News

രണ്ടാംഘട്ട തിരഞ്ഞെടുപ്പിലേക്ക്; നിശബ്ദ പ്രചാരണം സജീവമാക്കി മുന്നണികള്‍

തിരുവനന്തപുരം: രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചാരണത്തില്‍. നാളെ പോളിങ് ബൂത്തിലെത്തുമ്പോള്‍ തങ്ങളുടെ ചിഹ്നം മറക്കരുതെന്ന് വീണ്ടും ഓര്‍മിപ്പിക്കാന്‍ മുന്നണികള്‍ സജീവമായിരിക്കുകയാണ്. പോളിങ് സാധനസാമഗ്രികളുടെ വിതരണവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട് . പല ജില്ലകളിലും ഉപകരണങ്ങളും സ്ലിപ്പുകളും മറ്റു സാമഗ്രികളും വിതരണം രാവിലെ തന്നെ നടത്തിയിട്ടുണ്ട്.

മലപ്പുറവും,പാലക്കാടും,കോട്ടയവും ഉള്‍പ്പെടുന്ന ഏഴ് ജില്ലകളില്‍ കൂടി വോട്ടെടുപ്പ് പൂര്‍ത്തിയായാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള അഞ്ചുവര്‍ഷത്തെ സാരഥികളാരാകുമെന്ന് തീരുമാനമാകും. നാളെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബാര്‍കോഴയും മറ്റ് അഴിമതി ആരോപണങ്ങളും പ്രധാന വിഷയമാകും. മുഖ്യമന്ത്രിയും ധനമന്ത്രി മാണിയും ഉള്‍പ്പെടുന്ന കോട്ടയം ജില്ല രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.മലപ്പുറത്തും യുഡിഎഫ് മുന്നണിയുടെ ഭാവി അറിയാനുള്ള വിലയിരുത്തലാണ് നാളെ.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ലീഗും കോണ്‍ഗ്രസും മാറ്റുരയ്ക്കുന്നത് ഇത്തവണ ഡസനിലധികം സീറ്റുകളിലാണ്.ഇത് മലപ്പുറത്തെ ആധിപത്യത്തിലുള്ള ലീഗ്,യുഡിഎഫ് തര്‍ക്കത്തിനുള്ള മറുപടി കൂടിയാകും. കേരളത്തില്‍ ബിജെപി ആകെ ഭരണപ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ജില്ലയായ പാലക്കാടും നിശബ്ദ പ്രചാരണം സജീവമാക്കിയിരിക്കുകയാണ് മൂന്നുമുന്നണികളും.
Next Story

RELATED STORIES

Share it