Pathanamthitta local

രണ്ടരക്കിലോ കഞ്ചാവുമായി തമിഴ്ബാലന്‍ പിടിയില്‍

കോന്നി: രണ്ടരലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവുമായി തമിഴ് ബാലനെ പോലിസ് അറസ്റ്റ് ചെയ്തു. കോന്നി കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു സമീപത്തു നിന്നാണ് തമിഴ്‌നാട് രാജപാളയം സ്വദേശിയായ ബാലനെ പോലിസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോന്നി എസ്‌ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് തമിഴ് ബാലന്‍ പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ടര കിലോഗ്രാം കഞ്ചാവ് പോലിസ് പിടിച്ചെടുത്തു.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന വന്‍സംഘത്തിലെ കണ്ണിയാണ് ബാലനെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കുട്ടിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജ്ജിതമാക്കി. തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് കോന്നി ഉള്‍പ്പടെ ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് എത്തിക്കുന്നത്. പിടിയിലായ ബാലനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it