രഞ്ജി ട്രോഫി: സൗരാഷ്ട്രയ്ക്ക്ബാറ്റിങ് തകര്‍ച്ച

പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ മുംബൈക്കെതിരേ ആദ്യദിനം സൗരാഷ്ട്രയ്ക്ക് ബാറ്റിങ് തകര്‍ച്ച. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ സൗരാഷ്ട്ര എട്ടു വിക്കറ്റിന് 198 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റ് കടപുഴക്കിയ ധവാല്‍ കുല്‍ക്കര്‍ണിയാണ് സൗരാഷ്ട്ര ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്.
അര്‍പിത് വാസവദ (77), പ്രേരക് മങ്കാദ് (55*) എന്നിവരുടെ അര്‍ധസെഞ്ച്വറികളാണ് സൗരാഷ്ട്രയെ വന്‍ നാണക്കേടില്‍ നിന്നു കരകയറ്റിയത്. ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ ചേതേശ്വര്‍ പുജാര (4)യടക്കമുള്ള സൗരാഷ്ട്രയുടെ താരങ്ങള്‍ നിരാശപ്പെടുത്തി.
ശര്‍ദുല്‍ താക്കൂര്‍ രണ്ടും മറുനാടന്‍ മലയാളിയായ അഭിഷേക് നായര്‍ ഒരു വിക്കറ്റും മുംബൈക്കായി നേടി. നേരത്തേ ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റന്‍ ആദിത്യ താരെ എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു.
Next Story

RELATED STORIES

Share it