രഞ്ജി: ജാര്‍ഖണ്ഡിന് ഒന്നാം ഇന്നിങ്സ് ലീഡ്
BY Rayees RKN16 Oct 2015 6:40 PM GMT
Rayees RKN16 Oct 2015 6:40 PM GMT
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫി സി ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 54 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കി. ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സെന്ന നിലയില്‍ ഇന്നലെ ആദ്യ ഇന്നി ങ്സ് പുനരാരംഭിച്ച കേരളം 65. 4 ഓവറില്‍ 148 റണ്‍സിനു എല്ലാവരും പുറത്തായി. ലീഡ് നേടിയ ജാര്‍ഖണ്ഡ് രണ്ടാമിന്നിങ്സില്‍ വെളിച്ചക്കുറവ് മൂലം കളിനിര്‍ത്തുമ്പോള്‍ 18 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തി ല്‍ 47 റണ്‍സ് എടുത്തു. എട്ടു വി ക്കറ്റ് ശേഷിക്കെ അവര്‍ക്ക് ഇപ്പോള്‍ 101 റണ്‍സിന്റെ ലീഡുണ്ട്.നേരത്തേ രോഹന് പ്രേം (52), വി എ ജഗദീഷ് (44) എന്നിവര്‍ മാത്രമാണ് കേരള ബാറ്റിങ് നിരയില്‍ തിളങ്ങിയത്.
ഇവരെക്കൂടാതെ രണ്ടക്കം കടന്നത് റോബര്‍ട്ട് ഫെര്‍ണാണ്ടസ് (14) മാത്രം. സഞ്ജു വി സാംസണ് ഒമ്പത് റണ്‍സിന് പുറത്തയി. 106 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് രോഹ ന് കേരളത്തിന്റെ ടോപ്സ്കോററായത്. വ്യക്തിഗത സ്കോര്‍ 25ല്‍ നി ല്ക്കെ രോഹന് കേരളത്തിനാ യി 3000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചവര്‍ മുന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഒയാസിസും ശ്രീകുമാര്‍ നായരുമാണ്.കേരളത്തിന്റെ ലക്ഷ്യബോധമില്ലാത്ത ബാറ്റിങാണ് ജാര്‍ഖണ്ഡിനു കാര്യങ്ങള്‍ എളുപ്പമാക്കിയത്. വരുണ്‍ ആരോണിന്റെ അഞ്ചു വിക്കറ്റ് നേട്ടവും അവര്‍ക്ക് തുണയായി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT