രഞ്ജിത്തിനെ രണ്ടു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്കു വേണ്ടി ചാരപ്പണി നടത്തിയതിനു പിടിയിലായ മലയാളിയും മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനുമായ കെ കെ രഞ്ജിത്തിനെ സംയുക്ത അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. പത്താന്‍കോട്ടിലെ ആക്രമണവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ കൈമാറിയിരുന്നതായി ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി.
ഇതേത്തുടര്‍ന്ന് രഞ്ജിത്തിനെ രണ്ടു ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിടാന്‍ പാട്യാലഹൗസ് കോടതിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധീരജ് മിത്തല്‍ ഉത്തരവിട്ടു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിക്ക് വ്യോമസേനാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയതിന് ഇക്കഴിഞ്ഞ 29നാണ് പഞ്ചാബ് ഭട്ടിന്‍ഡ വ്യോമസേനാ കേന്ദ്രത്തിലെ ലീഡിങ് എയര്‍ക്രാഫ്റ്റ്മാന്‍ ആയിരുന്ന രഞ്ജിത്ത് അറസ്റ്റിലായത്.
ലണ്ടനിലെ മാധ്യമപ്രവര്‍ത്തകയെന്നു പരിചയപ്പെടുത്തിയ യുവതിക്കാണ് പോര്‍വിമാനങ്ങളുടെ അടക്കമുള്ള വിവരങ്ങളും ചിത്രങ്ങളും രഞ്ജിത്ത് കൈമാറിയത്. പകരമായി രഞ്ജിത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നു. വ്യോമസേനയില്‍ നിന്നു പുറത്താക്കിയ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it