Business

രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാവാന്‍ യോഗ്യനല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാവാന്‍ യോഗ്യനല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
X
subramanian-swamy

[related]ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണറാവാന്‍ രഘുറാം രാജന്‍ യോഗ്യനല്ലെന്ന് ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യന്‍ സ്വാമി. രഘുറാം രാജനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നും അദ്ദേഹം ആ സ്ഥാനത്ത് അനുയോജ്യനല്ലെന്നും സ്വാമി പറഞ്ഞു.
വിദേശ ബാങ്കുകള്‍ ഇന്ത്യയില്‍ ശാഖകള്‍ തുറക്കുന്നത് നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം ലണ്ടനിലെ കാംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടന്ന പ്രസംഗത്തില്‍ രഘുരാം രാജന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വാമിയുടെ പ്രതികരണം. വിദേശ ബാങ്കുകളുടെ ഇന്ത്യയില്‍ ശാഖകള്‍ ക്രെഡിറ്റ് റേറ്റിംഗ് രാജ്യത്തിന് കൂടുതല്‍ റിസ്‌ക്കുണ്ടാക്കുന്നെന്നായിരുന്നു ഗവര്‍ണര്‍ വ്യക്തമാക്കിയത്.
എന്നാല്‍, റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ നീക്കങ്ങള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്നും ഗവര്‍ണര്‍ നമ്മുടെ രാജ്യത്തിന് അനുയോജ്യനല്ലെന്നുമാണ് തന്റെ അഭിപ്രായമെന്നുമാണ് സ്വാമി പറഞ്ഞത്.
Next Story

RELATED STORIES

Share it