thiruvananthapuram local

രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

ചിറയിന്‍കീഴ്: ആറ്റിങ്ങലില്‍ നടന്ന ബസ് അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി പ്രദേശത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയായി.
നാടിനെ നടുക്കിയ അപകടമുണ്ടായതിനു തൊട്ടുപിന്നാലെ പ്രദേശവാസികളും എസ്ഡിപിഐ പ്രവര്‍ത്തകരുമായ അബ്ദുല്‍ജബ്ബാര്‍, അഡ്വ. ഷിബു, അനീഷ്, മുഹമ്മദ് റാഫി, അബ്ദുല്‍സലാം, അബ്ദുല്‍അസീസ്, കുഞ്ഞുമോന്‍, സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സജീവമായിത്തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനും വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കുന്നതിനും വാഹനഗതാഗതം നിയന്ത്രിക്കുന്നതിനും മാധ്യമങ്ങള്‍ക്ക് റിപോര്‍ട്ട് നല്‍കുന്നതിനും സജീവമായി ഇവര്‍ രംഗത്തുണ്ടായിരുന്നു.
Next Story

RELATED STORIES

Share it