രക്ഷപ്പെടുത്തിയ അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കും: നാറ്റോ

ലണ്ടന്‍: ഈജിയന്‍ കടലില്‍നിന്നു രണ്ടാഴ്ച മുമ്പ് നാറ്റോ രക്ഷപ്പെടുത്തിയ അഭയാര്‍ഥികളെ തുര്‍ക്കിയിലേക്കു തന്നെ മടക്കി അയക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജീന്‍സ് സ്‌റ്റോള്‍ബര്‍ഗ്.
തുര്‍ക്കിയില്‍നിന്നു വരുന്ന അഭയാര്‍ഥികളെ രക്ഷപ്പെടുത്തുകയാണെങ്കില്‍ അവരെ തിരികെ തുര്‍ക്കിയിലേക്കു അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുര്‍ക്കിയില്‍ നിന്നു യൂറോപ്പിലേക്കുള്ള പ്രധാന കടല്‍ മാര്‍ഗത്തിലാണ് തുര്‍ക്കി, ഗ്രീക്ക് തീര സംരക്ഷണ സേനകള്‍ക്ക് സഹായം നല്‍കുന്നതിനുള്ള നാറ്റോ സംഘം റോന്തു ചുറ്റുന്നത്. അതിനാല്‍ തന്നെ തുര്‍ക്കിയില്‍ നിന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പോകുന്ന അഭയാര്‍ഥികളെ നാറ്റോ സംഘത്തിന് കണ്ടെത്താനാവും.
കണ്ടെത്തുന്ന ബോട്ടുകളെക്കുറിച്ച് തുര്‍ക്കി, യൂറോപ്പ് അധികൃതര്‍ക്ക് വിവരം നല്‍കുമെന്നും അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് സഹായിക്കുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ പറഞ്ഞു.
Next Story

RELATED STORIES

Share it