Most popular

രക്ഷപ്പെടാന്‍ ശ്രമിച്ച 39 സംഘാംഗങ്ങളെ ഐ.എസ്. വധിച്ചതായി റിപോര്‍ട്ട്

രക്ഷപ്പെടാന്‍ ശ്രമിച്ച 39 സംഘാംഗങ്ങളെ ഐ.എസ്. വധിച്ചതായി റിപോര്‍ട്ട്
X
Men in orange jumpsuits purported to be Egyptian Christians held captive by the Islamic State (IS) kneel in front of armed men along a beach said to be near Tripoli, in this still image from an undated video made available on social media on February 15, 2015. Islamic State released the video on Sunday purporting to show the beheading of 21 Egyptian Christians kidnapped in Libya. In the video, militants in black marched the captives to a beach that the group said was near Tripoli. They were forced down onto their knees, then beheaded. Egypt's state news agency MENA quoted the spokesman for the Coptic Church as confirming that 21 Egyptian Christians believed to be held by Islamic State were dead. REUTERS/Social media via Reuters TV (CIVIL UNREST CONFLICT) ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY VIDEO. REUTERS IS UNABLE TO INDEPENDENTLY VERIFY THE AUTHENTICITY, CONTENT, LOCATION OR DATE OF THIS IMAGE. THIS PICTURE IS DISTRIBUTED EXACTLY AS RECEIVED BY REUTERS, AS A SERVICE TO CLIENTS. FOR EDITORIAL USE ONLY. NOT FOR SALE FOR MARKETING OR ADVERTISING CAMPAIGNS. NO SALES. NO ARCHIVES

ദമസ്‌കസ്: ഒരു മാസത്തിനിടെ 39 സംഘാംഗങ്ങള്‍ ഉള്‍പ്പെടെ 91 പേരെ ഐ.എസ്. വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപോര്‍ട്ട്. സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കല്‍, മന്ത്രവാദം, സ്വവര്‍ഗ ലൈംഗികത, വ്യഭിചാരം, വിമതരുമായും യു.എസ്-അസദ് സൈന്യങ്ങളുമായുള്ള സഹകരണം, ദൈവനിന്ദ എന്നിവയ്ക്കാണു വധശിക്ഷയെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി.
ജൂലൈ 29നും ഈ മാസം 29നും ഇടയിലാണ് ഇത്രയും വധശിക്ഷകള്‍ നടപ്പാക്കിയത്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 32 സാധാരണക്കാരെയും വധശിക്ഷയ്ക്കു വിധേയമാക്കിയിട്ടുണ്ട്. ഒമ്പതു പേര്‍ അസദ് സൈന്യത്തില്‍പ്പെട്ടവരും 11 പേര്‍ വിവിധ വിമത സംഘങ്ങളില്‍ പെട്ടവരുമാണ്. സംഘടനയില്‍ നിന്നു രക്ഷപ്പെട്ടു സ്വദേശങ്ങളിലേക്കു മടങ്ങുന്നതിനിടെ പിടിയിലായ 182 പേരെ ഈ വര്‍ഷം ഐ.എസ്. വധിച്ചതായി നിരീക്ഷക സംഘടന അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം 76 കുട്ടികളും 95 സ്ത്രീകളും ഉള്‍പ്പെടെ 1,841 സാധാരണക്കാരെ ഐ.എസ്. വധിച്ചിട്ടുണ്ട്. ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളുടെ മൂന്നിലൊരുഭാഗം കൈവശം വയ്ക്കുന്ന ഐ.എസില്‍ നിരവധി വിദേശ പോരാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it