യോഗ ദിനാചരണം: യുജിസി നിര്‍ദേശം വിവാദമായി

ന്യൂഡല്‍ഹി: ജൂണ്‍ 21ലെ യോഗാ ദിനാചരണത്തോടനുബന്ധിച്ച് സര്‍വകലാശാലകള്‍ക്കും കോളജുകള്‍ക്കുമുള്ള യുജിസിയുടെ നിര്‍ദേശം വിവാദമായി. യോഗ ചെയ്യുമ്പോള്‍ ഓംകാരവും ചില സംസ്‌കൃത ശ്ലോകങ്ങളും ചൊല്ലണമെന്ന നിര്‍ദേശമാണു വിമര്‍ശനത്തിനിടയായത്.
യോഗയ്ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കാതെ അതു നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ ആരോപിച്ചു. ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമിക്കുകയാണെന്ന് ജെഡിയു നേതാവ് കെ സി ത്യാഗിയും കുറ്റപ്പെടുത്തി. യോഗ ദിനാചരണത്തെക്കുറിച്ച് യുജിസി സെക്രട്ടറി ജസ്പാല്‍ എസ് സാന്ധുവാണ് സര്‍വകലാശാലകള്‍ക്കു കത്തയച്ചത്.
Next Story

RELATED STORIES

Share it