യോഗ ദിനത്തില്‍ ഓംകാരം നിര്‍ബന്ധമില്ല: ആയുഷ് മന്ത്രി

ന്യൂഡല്‍ഹി: ലോക യോഗ ദിനത്തില്‍ ഓംകാരം ഉച്ചരിക്കണമെന്നു നിര്‍ബന്ധമില്ലെന്ന് ആയുഷ് മന്ത്രി ശ്രീപദ് നായിക്. ഓംകാരം ചൊല്ലുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു മന്ത്രിയുടെ വിശദീകരണം.
യോഗ ദിനത്തിലെ നിര്‍ദേശങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഓംകാരം ഉച്ചരിക്കുന്നവര്‍ക്ക് അതാവാം. അല്ലാത്തവര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ഉച്ചരിക്കാം- മന്ത്രി പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളും എതിര്‍ക്കപ്പെടുകയാണ്. ഇതു ശരിയല്ല. വ്യക്തിയുടെ നന്‍മയ്ക്കുവേണ്ടിയാണു യോഗ ദിനത്തില്‍ പങ്കെടുക്കാന്‍ പറയുന്നതെന്നും 77 മുസ്‌ലിം രാഷ്ട്രങ്ങള്‍ കഴിഞ്ഞവര്‍ഷം യോഗ ദിനത്തിലെ പരിപാടികളില്‍ പങ്കെടുത്തെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗയില്‍ ഓംകാരം വിളിക്കുന്നതില്‍ തെറ്റില്ലെന്നും ഇതു കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെടുക്കാന്‍ സഹായകമാണെന്നും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it