യോഗ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്: മിസോറാം ഗവര്‍ണര്‍

ഐസ്‌വാള്‍: യോഗ ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നു മിസോറാം ഗവര്‍ണര്‍ ലഫ്. ജനറല്‍ നിര്‍ഭയ് ശര്‍മ. നാലു പതിറ്റാണ്ടുകളായി താന്‍ യോഗ ചെയ്യാറുണ്ടെന്നും അത് ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാലിത് തന്റെ മതവിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
യോഗ ചെയ്യാന്‍ ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. സ്വയം സന്നദ്ധരായി യോഗ ചെയ്യുകയാണു വേണ്ടത്. അര്‍ബുദം, എയ്ഡ്‌സ്, ലഹരി ഉപയോഗം, മദ്യപാനശീലം എന്നിവയ്‌ക്കെതിരേ പോരാടാന്‍ യോഗ സഹായിക്കുന്നുണ്ട്- അദ്ദേഹം വ്യക്തമാക്കി. അതിനിടെ മിസോറാമിലെ 14 പ്രധാന ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍ക്കൊള്ളുന്ന സമിതി യോഗയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അംഗങ്ങളോടാവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ യോഗ പ്രചരിപ്പിക്കുന്നതിനോട് എതിര്‍പ്പില്ല. യോഗ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ബാധിക്കുന്നതിനാല്‍ അതിനെതിരേ ജാഗ്രതപുലര്‍ത്തണമെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി റവ. ലാല്‍ റാം ലിയാന പച്ചാവു പറഞ്ഞു.
Next Story

RELATED STORIES

Share it