യോഗ്യതാ മാര്‍ക്കിനു പിന്നില്‍ കോക്കസെന്ന് തോമസ് മാഷ്

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേളയില്‍ യോഗ്യതാ മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ താരങ്ങളെ തിരഞ്ഞെടുത്ത കേരളത്തിന്റെ നീക്കം ഒരു വിഭാഗം കോക്കസിന്റെ കളിയാണെന്ന് ദ്രോണാചാര്യ പുരസ്‌കാരം നേ ടിയ പരിശീകലകന്‍ തോമസ് മാഷ് ആരോപിച്ചു.
ആരാണ് ഇത്തരമൊരു യോഗ്യതാ മാര്‍ക്ക് ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കണം. ഇന്ത്യ ന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പറയുന്നത് അത്തരമൊരു യോഗ്യതാ മാര്‍ക്ക് ദേശീയ സ്‌കൂള്‍ മീറ്റില്‍ തങ്ങ ള്‍ ഇതുവരെ കൊണ്ടുവന്നിട്ടില്ലെന്നാണ്. കേരളം തന്നെയുണ്ടാക്കിയ പുതിയ നിയമമാണിത്. തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്നാണ് ഡിപിഐ പറയുന്നത്- അദ്ദേഹം തുറന്നടിച്ചു.
യോഗ്യതാ മാര്‍ക്ക് മാത്രം പരിഗണിച്ചതു കാരണം മികച്ച ഭാവിയുള്ള നിരവധി കുട്ടികള്‍ക്കാണ് അവസരം നിഷേധിക്കപ്പെട്ടത്. 21 ഇനങ്ങളില്‍ ഇതേത്തുടര്‍ന്ന് കേരളത്തിനു താരങ്ങളെ മല്‍സരിപ്പിക്കാന്‍ സാധിച്ചില്ല. അതുകൊണ്ടു തന്നെ 100 മീറ്റര്‍ പോലുള്ള ഗ്ലാമര്‍ ഇനങ്ങളില്‍ കേരളം നിരാശപ്പെടുത്തി. മെഡലുകള്‍ വരുന്നതു മാത്രമല്ല കുട്ടികള്‍ക്കും അത് തിരിച്ചടിയാണ്. ഗ്രേസ് മാര്‍ക്കാണ് അവര്‍ക്കു മീറ്റ് നഷ്ടമാവുന്നതിലൂടെ ലഭിക്കാതെ വരുന്നത്. അടുത്ത ദേശീയ മീറ്റ് മുതല്‍ കേരളം യോഗ്യതാ മാര്‍ക്ക് എടുത്തു കളയണം എന്നാണ് എനിക്കു ആവശ്യപ്പെടാനുള്ളത്. സംസ്ഥാന സ്‌കൂള്‍ മീറ്റി ല്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ദേശീയ മീറ്റി ലും അവസരം നല്‍കണം- തോമസ് മാഷ് വിശദമാക്കി.
കോഴിക്കോട്ടെ കാണികളുടെ പിന്തുണയി ല്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പി ച്ചു. നല്ല സപ്പോര്‍ട്ടാണ് അത്‌ലറ്റുകള്‍ക്കു ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് അവര്‍ക്ക് മികച്ച പ്രകടനവും പുറത്തെടുക്കാന്‍ സാധിക്കുന്നു- മാഷ് കൂട്ടിച്ചേ ര്‍ത്തു.
Next Story

RELATED STORIES

Share it