Flash News

യോഗാദിനം; യോഗാഭ്യാസത്തിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ ഓം എന്നുച്ചരിക്കേണ്ട: കേന്ദ്രം

യോഗാദിനം; യോഗാഭ്യാസത്തിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ ഓം എന്നുച്ചരിക്കേണ്ട: കേന്ദ്രം
X
modi-yoga-ap

[related]

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തില്‍ യോഗാഭ്യാസത്തിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ ഓം എന്നുച്ചരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
ഓം എന്നുച്ചരിക്കണമെന്ന ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
അന്താരാഷ്ട്ര യോഗ ദിനുവമായി ബന്ധപ്പെട്ട് നടക്കുന്ന യോഗ സെഷനില്‍ ഓംകാരവും സംസ്‌കൃതശ്ലോകവും ഉള്‍പ്പെടുത്തണമെന്നാണ് ആയുഷ് മന്ത്രാലയത്തിന്റെ ആവശ്യം.മൂന്ന് തവണ ഓംകാരം ചൊല്ലിയതിന് ശേഷമാണ് യോഗ ആരംഭിക്കേണ്ടതെന്നും അവസാനിക്കുമ്പോള്‍ 'ഓം ശാന്തി ശാന്തി ശാന്തി' എന്നും ചൊല്ലണമെന്നാണ് ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

ജൂണ്‍ 21 ആണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നത്.ചത്തീസ്ഗഡിലാണ് ഇത്തവണ യോഗ ദിനാചരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലാണ് യോഗ ദിനാചരണം നടന്നത്.

അതേസമയം, യോഗ ദിനവുമായി ബന്ധപ്പെട്ട് യുജിസി(യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍) സര്‍വകലാശാലകളിലെ വിസിമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തിനെതിരെയും വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. യോഗദിനത്തില്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടേയും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം അനുസരിച്ചുള്ള പങ്കാളിത്തം ഉറപ്പിക്കുന്നതിനായി വ്യക്തിപരമായ താത്പര്യം എടുക്കണമെന്നാണ് യുജിസി വിസിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓം എന്ന് ഉച്ചരിക്കുന്നതിലൂടെയും സംസ്‌കൃതശ്ലോകം അവസാനം ചൊല്ലുന്നതിലൂടെയും ബിജെപി തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ആയുഷ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
Next Story

RELATED STORIES

Share it