Flash News

യോഗഗുരു ബിക്രം ചൗധരിക്ക് പീഡനക്കേസില്‍ 924,500 ഡോളര്‍ പിഴ

യോഗഗുരു ബിക്രം ചൗധരിക്ക് പീഡനക്കേസില്‍ 924,500 ഡോളര്‍ പിഴ
X
bikram_choudhury_tk_121203_wmain



ലോസ് ആഞ്ചലസ് : ബിക്രം യോഗ സ്ഥാപകനും യോഗ ഗുരുവുമായ ബിക്രം ചൗധരി ലൈംഗികാതിക്രമക്കേസില്‍ 924,500 ഡോളര്‍ പിഴയടയ്ക്കാന്‍ ലോസ് ആഞ്ചലസ് കോടതിയുടെ ഉത്തരവ്. തന്റെ മുന്‍ നിയമോപദേഷ്ടാവായ യുവതിയാണ് ചൗധരിക്കെതിരെ പീഡനക്കേസ് ഫയല്‍ ചെയ്തത്. ചൗധരിയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിച്ചതിനെത്തുടര്‍ന്നാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന്് ആരോപിച്ചാണ് പരാതിക്കാരിയായ മീനാക്ഷി ജാഫാ ബോധന്‍ കോടതിയെ സമീപിച്ചത്്. വിവേചനം, അന്യായമായ പിരിച്ചുവിടല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം പരാതിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷവിധിച്ചത്.
[related]ചൗധരിക്കെതിരെ മറ്റ് സ്ത്രീകള്‍ നല്‍കിയ നിരവധി പീഡനക്കേസുകള്‍ നിലവിലുണ്ട്്. 1971 ല്‍ കാലിഫോര്‍ണിയയിലെത്തിയ ചൗധരി തന്റെ പ്രത്യേക യോഗാ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. 104 ഡിഗ്രി ചൂടാക്കിയ മുറിയില്‍ 90 മിനിറ്റോളം നീളുന്നതാണ് ചൗധരിയുടെ പ്രശസ്തമായ യോഗാപ്രകടനം.
Next Story

RELATED STORIES

Share it