യെസ് യുവര്‍ ഓണര്‍, നടപ്പില്ലെന്നു പറയാനുളള തന്റേടമാണ് സ്ത്രീകള്‍ക്കാവശ്യം

യെസ് യുവര്‍ ഓണര്‍, നടപ്പില്ലെന്നു പറയാനുളള തന്റേടമാണ് സ്ത്രീകള്‍ക്കാവശ്യം
X
IMTHIHAN-SLUG-352x300ഭയ കക്ഷി സമ്മതത്തോടെയുളള ലൈംഗിക ബന്ധം ബലാല്‍സംഗമായി കാണാനാവില്ലെന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധി സ്ത്രീകളുടെയും സ്ത്രീ സംരക്ഷണ വാദികളുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്.
ഇരുപത്തിനാലുകാരിയായ ഒരു യുവതി മുന്‍ കാമുകന്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നു പറഞ്ഞു പോലീസില്‍ പരാതി പറയുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പരാതി ലഭിച്ച പോലീസ് യുവാവിനെതിരെ ബലാല്‍സംഗ കുറ്റത്തിനു കേസെടുത്തു. അറസ്റ്റു ഭയന്ന് യുവാവ് മുന്‍ കൂര്‍ ജാമ്യ തേടി കോടതിയെ സമീപിക്കുന്നതോടെയാണ് വിഷയം കോടതിയുടെ മുമ്പിലെത്തുന്നത്. വിവാഹ വാഗ്ദാനം നല്‍കി പ്രതി താനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും തദ്ഫലമായി ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയതായും പിന്നീടു വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതായും പരാതിക്കാരി ബോധിപ്പിച്ചു. എന്നാല്‍ എന്തു കൊണ്ട് അഭ്യസ്ത വിദ്യയായ പെണ്‍കുട്ടി വിവാഹ പൂര്‍വ്വ ലൈംഗികതക്കു സമ്മതിച്ചുവെന്നു കോടതി പെണ്‍കുട്ടിയോടു തിരിച്ചു ചോദിച്ചു.

Rape-no

വിവാഹം കഴിക്കാതെ ലൈംഗിക ബന്ധം സാധ്യമല്ലെന്നു പറയാനുളള തന്റേടം എന്തു കൊണ്ടു പെണ്‍കുട്ടിക്കില്ലാതെ പോയെന്നു പറഞ്ഞ കോടതി വിഷയം ബലാല്‍സംഗമായി കണക്കാനാവിന്നെന്നഭിപ്രായപ്പെട്ടു കൊണ്ട് യുവാവിനു മുന്‍കൂര്‍ ജാമ്യമനുവദിച്ചു.
മുംബൈ സ്വദേശിനിയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. നിത്യേനയെന്നോണം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്ന സ്ത്രീകളുടെ കഥന കഥകള്‍ പത്രതാളുകളില്‍ നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടിട്ടും സ്ത്രീകള്‍ പാഠം പഠിക്കുന്നില്ല. തനിക്കു വിലപ്പെട്ടതും തിരിച്ചെടുക്കാനുമാവാത്തതിനെ വിട്ടു കൊടുക്കു മുമ്പ് അല്‍പം ബുദ്ധി ഉപയോഗിക്കാനും അത്തരക്കാരുടെ കണ്ണ് തുറക്കാനും ഈ വിധി ഉപകരിച്ചെങ്കില്‍!

Next Story

RELATED STORIES

Share it