യെച്ചൂരിയുടെ നിലപാടുമാറ്റം സിപിഎം-മദ്യലോബി ബന്ധത്തിന് തെളിവ്: ചെന്നിത്തല

കല്‍പ്പറ്റ: അടച്ചിട്ട ബാറുകള്‍ തുറക്കുന്നത് മദ്യ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനിക്കുകയെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയുടെ നിലപാട് അവസരവാദപരമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോളിറ്റ് ബ്യൂറോയെ അടക്കം മദ്യലോബി സ്വാധീനിച്ചതിനു തെളിവാണ് യെച്ചൂരിയുടെ നിലപാടുമാറ്റം. യുഡിഎഫിന്റെ മദ്യനയത്തെ അനുകൂലിച്ചാണ് യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞതെങ്കില്‍ കേരളത്തില്‍ മാറ്റിപ്പറഞ്ഞതിനു പിന്നില്‍ സിപിഎം മദ്യലോബിയുടെ സഹായം ഉറപ്പാക്കിയതിന്റെ തെളിവാണ്. മദ്യലോബിയുമായുള്ള സിപിഎമ്മിന്റെ ഗൂഢാലോചനയാണ് യെച്ചൂരിയുടെ മലക്കംമറിച്ചിലിലൂടെ പുറത്തുവരുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുകയാണ് മദ്യലോബിയുടെ ലക്ഷ്യം. എന്നാല്‍, മദ്യനയത്തില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. പോലിസ് കേസ് ഏറെ ഗൗരവത്തോടെയാണു കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it