Sports

യൂവേഫ ചാംപ്യന്‍സ്: ബയേണിന് ഇന്ന് ജീവന്മരണ പോരാട്ടം

യൂവേഫ ചാംപ്യന്‍സ്: ബയേണിന് ഇന്ന് ജീവന്മരണ പോരാട്ടം
X
atletico

മ്യൂണിക്ക്: യൂവേഫ ചാംപ്യന്‍സ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരും ജര്‍മന്‍ അതികായന്‍മാരുമായ ബയേണ്‍ മ്യൂണിക്കിന് ഇന്ന് ജീവന്മരണ പോരാട്ടം. സെമി ഫൈനലിലെ ആദ്യപാദത്തില്‍ തോല്‍വി വഴങ്ങിയതാണ് സ്പാനിഷ് ഗ്ലാമര്‍ ടീമായ അത്‌ലറ്റികോ മാഡ്രിഡിനെതിരായ രണ്ടാംപാദം ബയേണിന് നിര്‍ണായകമാക്കിയത്.
ഒന്നാംപാദ സെമിയില്‍ തോറ്റതിനാല്‍ ഫൈനലിലേക്ക് മുന്നേറണമെങ്കില്‍ ബയേണിന് ഇന്ന് ജയം അനിവാര്യമാണ്. അത്‌ലറ്റികോയുടെ ഹോംഗ്രൗണ്ടില്‍ നടന്ന ഒന്നാംപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേണ്‍ പരാജയം സമ്മതിച്ചിരുന്നു. അതിനാല്‍, ഹോംഗ്രൗണ്ടായ അലെയന്‍സ് അരീനയില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ ബയേണ്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.
എന്നാല്‍, മികച്ച ഫോമിലുള്ള അത്‌ലറ്റികോയുടെ പ്രതിരോധനിരയില്‍ വിള്ളല്‍ വീഴ്ത്തുകായെന്നത് ബയേണിന് കനത്തെ വെല്ലുവിളിയാവുമെന്ന് തീര്‍ച്ച. ഒന്നാംപാദത്തില്‍ സോള്‍ നിഗ്വസ് നേടിയ ഗോളാണ് സെമിയില്‍ ബയേണിനെതിരേ അത്‌ലറ്റികോയ്ക്ക് നേരിയ മുന്‍തൂക്കം നല്‍കിയത്. ഇന്ന് ബയേണിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുക്കെട്ടിയാല്‍ തന്നെ ഡീഗോ സിമിയോണ്‍ പരിശീലിപ്പിക്കുന്ന അത്‌ലറ്റികോയ്ക്ക് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറാന്‍ സാധിക്കും.
അതേസമയം, ഇത്തവണയും സ്പാനിഷ് ടീം തങ്ങളുടെ ഫൈനലിലേക്കുള്ള വഴി അടയ്ക്കുമോയെന്ന ഭീതിയിലാണ് ബയേണ്‍. ചാംപ്യന്‍സ് ലീഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളിലും സ്പാനിഷ് ടീമുകളോട് തോറ്റാണ് ബയേണ്‍ ഫൈനല്‍ കാണാതെ പുറത്തായത്. 2014ല്‍ റയല്‍ മാഡ്രിഡിനും കഴിഞ്ഞ തവണ ബാഴ്‌സലോണയ്ക്കും മുന്നിലാണ് ബയേണ്‍ തലകുനിച്ചത്. ഇത്തവണ ഈ ചീത്തപേര് മാറ്റി കുറിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന ബയേണ്‍.
Next Story

RELATED STORIES

Share it