യൂറോ സന്നാഹം: റുമാനിയക്കും ഉക്രെയ്നിനും തകര്‍പ്പന്‍ ജയം
BY Sumeera SMR5 Jun 2016 3:12 AM GMT
X
Sumeera SMR5 Jun 2016 3:12 AM GMT
പാരിസ്: യൂറോ കപ്പ് സന്നാഹമല്‍സരങ്ങളില്‍ റുമാനിയക്കും ഉക്രെയ്നിനും തകര്‍പ്പന്‍ ജയം. റുമാനിയ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ജോര്‍ജിയയെ നാണംകെടുത്തിയപ്പോള്‍ ഉക്രെയ്ന് 3-1ന് അല്‍ബേനിയയെ തുരത്തുകയായിരുന്നു.
അഡ്രിയാന്‍ പോപ്പ (രണ്ടാം മിനിറ്റ്), നിക്കോളെയ് സ്റ്റാന്‍സിയു (49), ഗബ്രിയേല്‍ ടോര്ജെ (80), ക്ലൗഡിയു കെസേറു (87) എന്നിവര്‍ക്കൊപ്പം ജോര്‍ജിയന്‍ താരം അലെക്സാണ്ടര്‍ അമിസുലാഷ്വില്ലിയുടെ സെല്‍ഫ് ഗോളും റുമാനിയന്‍ ജയത്തിന് ആധികാരികത നല്കി. മറുഭാഗത്ത് കോസ്മിന്‍ മോട്ടിയുടെ സെല്‍ഫ് ഗോളാണ് ജോര്‍ജിയയുടെ മാനംകാത്തത്.
അല്‍ബേനിയക്കെതിരായ കളിയില്‍ ടറാസ് സ്റ്റെപാനെന്കോ (ഒമ്പതാം മിനിറ്റ്), ആന്‍ ഡ്രി യര്മൊലന്കോ (49), യെവ്ഗെന് കോണോപ്ലൈങ്ക (87) എന്നിവരാണ് ഉക്രെയ്നിനു വേണ്ടി സ്കോര്‍ ചെയ്തത്.
മറ്റു മല്‍സരങ്ങളില്‍ സ്വിറ്റ്സ ര്‍ലന്‍ഡ് 2-1ന് മാള്‍ഡോവയെ യും ജപ്പാന് 7-2ന് ബള്‍ഗേറിയയെയും പരാജയപ്പെടുത്തി. ഡെ ന്മാര്‍ക്ക്- ബോസ്നിയ ഹെര്‍ സെഗോവിന മല്‍സരം 2-2ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT