യൂറോ കപ്പ്: സ്ലൊവാക്യയെ തകര്‍ത്ത് ജര്‍മന്‍ കുതിപ്പ്
BY Sumeera SMR27 Jun 2016 7:25 PM GMT
Sumeera SMR27 Jun 2016 7:25 PM GMT
ലില്ലെ: യൂറോ കപ്പില്‍ ഒടുവില്‍ ജര്‍മനി ഫോമിലെത്തി. യഥാര്‍ഥ ലോകചാംപ്യന്മാര്ക്കു ചേര്‍ന്ന കളി കെട്ടഴിച്ച് ജര്‍മനി ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജര്‍മനി തകര്‍ത്തത്. 14ാം മിനിറ്റിലെ പെനല്‍റ്റി കിക്ക് മെസൂദ് ഓസില്‍ ഗോളാക്കിയിരുന്നെങ്കില്‍ ജര്‍മനിയുടെ ജയം 4-0ആവുമായിരുന്നു.
ജെറോം ബോട്ടെങ് (എട്ടാം മിനിറ്റ്), മരിയോ ഗോമസ് (43), ജൂലിയന്‍ ഡ്രാക്സ്ലര് (63) എന്നിവരാണ് ജര്‍മനിയുടെ സ്കോറര്‍മാര്‍. ഒരു ഗോള്‍ നേടുന്നതിനൊപ്പം മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത ഡ്രാക്സ്ലറാണ് ജര്‍മനിയുടെ വിജയശില്‍പ്പി.
മരിയോ ഗോട്സെയ്ക്കു പകരം ഡ്രാക്സ്ലറെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ജര്‍മന്‍ കോച്ച് ജോക്വിം ലോയുടെ തീരുമാനം മല്‍സരത്തില്‍ നിര്‍ണായകമായി. കളിയുടെ തുടക്കം മുതല്‍ ഉജ്ജ്വലമായി കളിച്ച ഡ്രാക്സ്ലര് എതിര്‍ഗോള്‍മുഖത്ത് നിരന്തരം ഭീഷണിയുയര്‍ത്തുക യും ചെയ്തു.

Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT