Sports

യൂറോ കപ്പ് സന്നാഹം:  ജര്‍മനിക്കു നാണംകെട്ട തോല്‍വി; സ്‌പെയിന്‍ ജയിച്ചു

ബെര്‍ലിന്‍: ലോക ചാംപ്യന്മാരായ ജര്‍മനിക്കു യൂറോ കപ്പ് സന്നാഹ മല്‍സരത്തില്‍ ദയനീയ തോല്‍വി. സ്വന്തം നാട്ടില്‍ സ്ലൊവാക്യയോട് 1-3നാണ് ജര്‍മനി തകര്‍ന്നടിഞ്ഞത്. എന്നാല്‍ നിലവിലെ യൂറോപ്യന്‍ ജേതാക്കളായ സ്‌പെയിന്‍ 3-1ന് ബോസ്‌നിയ ഹെര്‍സെഗോവിനയെ തുരത്തി.
മറ്റു മല്‍സരങ്ങളില്‍ ഇറ്റലി 1-0നു സ്‌കോട്ട്‌ലന്‍ഡിനെയും പോര്‍ച്ചുഗല്‍ 3-0നു നോര്‍വെയെയും തുര്‍ക്കി 1-0നു മോണ്ടെനെഗ്രോയെയും ഉക്രെയ്ന്‍ 4-3നു റുമാനിയയെയും പരാജയപ്പെടുത്തി.
മഴ രസം കെടുത്തിയ മല്‍സരത്തില്‍ ഒരു ഗോളിനു ലീഡ് ചെ യ്ത ശേഷമാണ് ജര്‍മനി തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. 13ാം മിനിറ്റില്‍ മരിയോ ഗോമസ് പെനല്‍റ്റിയിലൂടെ ജര്‍മനിയെ മുന്നിലെത്തിച്ചെങ്കിലും മരെക് ഹാംസിക് (41), മൈക്കല്‍ ഡ്യുറിസ് (44), യുറാജ് ക്യുക്ക (52) എന്നിവരുടെ ഗോളുകളില്‍ സ്ലൊവാക്യ അവിശ്വസനീയ ജയം കൊയ്തു. അവസാനമായി കളിച്ച നാലു മല്‍സരങ്ങളില്‍ ജ ര്‍മനിക്കു നേരിടുന്ന മൂന്നാമത്തെ തോല്‍വിയാണിത്.
സെല്‍റ്റാവിഗോ സ്‌ട്രൈക്കര്‍ നൊലിറ്റോയുടെ ഇരട്ടഗോളുകളാണ് ബോസ്‌നിയക്കെതിരേ സ്‌പെയിനിന്റെ ജയം അനായാസമാക്കിയത്. ഏഴു മിനിറ്റിനിടെയാണ് താരം രണ്ടു തവണ നിറയൊഴിച്ചത്. 11, 18 മിനിറ്റുകളിലായിരുന്നു നൊലിറ്റോയുടെ ഗോളുക ള്‍. മൂന്നാം ഗോള്‍ ഇഞ്ചുറിടൈമില്‍ പെഡ്രോയുടെ വകയായിരുന്നു.
സൂപ്പര്‍ താരവും ക്യാപ്റ്റനു മായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തിലും നോ ര്‍വെയ്‌ക്കെതിരേ മികച്ച ജയമാണ് പോര്‍ച്ചുഗല്‍ കരസ്ഥമാക്കിയത്. റിക്കാര്‍ഡോ ക്വറെസ്മ രണ്ടു തവണ വലകുലുക്കി. എഡെറാണ് മറ്റൊരു സ്‌കോറര്‍.
സ്‌കോട്ട്‌ലന്‍ഡിനെതിരേ ഗ്രാസിയാനോ പെല്ലെയുടെ വകയായിരുന്നു ഇറ്റലിയുടെ വിജയഗോള്‍.
Next Story

RELATED STORIES

Share it