യൂറോ കപ്പ് യോഗ്യത ; ജയിച്ചാല്‍ സ്‌പെയിന്‍ ഫ്രാന്‍സിലേക്ക്

മാഡ്രിഡ്/ലണ്ടന്‍: അടുത്ത വര്‍ഷം ഫ്രാ ന്‍സില്‍ അരങ്ങേറുന്ന യൂറോ കപ്പ് ഫു ട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് ടിക്കറ്റെടുക്കാന്‍ നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍ ഇന്നിറങ്ങും. ഗ്രൂപ്പ് സിയില്‍ ലക്‌സംബര്‍ഗുമായാണ് സ്‌പെയിന്‍ ഏറ്റുമുട്ടുന്നത്. ജയിച്ചാ ല്‍ ചെമ്പടയ്ക്ക് യൂറോകപ്പിന് യോഗ്യത നേടാം. ഇതേ ഗ്രൂപ്പിലെ മറ്റു മല്‍സരങ്ങളില്‍ ഉക്രെയ്ന്‍ മാസിഡോണിയയെയും സ്ലൊവാക്യ ബെലാറസിനെയും നേരിടും. ഗ്രൂപ്പ് ഇയില്‍ ഇംഗ്ലണ്ട് എസ്റ്റോണിയയുമായും സ്ലൊവേനിയ ലിത്വാനിയയുമാ യും സ്വിറ്റ്‌സര്‍ലന്‍ഡ് സാന്‍മരിനോയുമായും ഗ്രൂപ്പ് ജിയില്‍ സ്വീഡന്‍ ലിച്ചെന്‍സ്റ്റെയ്‌നുമായും റഷ്യ മാല്‍ഡോവയുമായും ഓസ്ട്രിയ മോണ്ടെനെഗ്രോയുമാ യും കൊമ്പുകോര്‍ക്കും. രണ്ടു റൗണ്ടുകള്‍ മാത്രം ശേഷിക്കെ ഗ്രൂപ്പ് സിയില്‍ 21 പോയിന്റോടെ സ്‌പെയിനാണ് തലപ്പത്തു നില്‍ക്കുന്നത്.

ഏഴു ജയവും ഒരു തോല്‍വിയും ഇതിലുള്‍പ്പെടുന്നു. രണ്ടാംസ്ഥാനത്തിനുവേണ്ടി രണ്ടു ടീമുകളാണ് രംഗത്തുള്ളത്. 19 പോയിന്റുമായി സ്ലൊവാക്യ രണ്ടാമതു നില്‍ക്കുമ്പോള്‍ 16 പോയിന്റുള്ള ഉക്രെയ്ന്‍ തൊട്ടുതാഴെയുണ്ട്.ഇന്നു സ്വന്തം നാട്ടില്‍  ലക്‌സംബര്‍ഗിനെ കീഴടക്കിയാല്‍ അവസാനമല്‍സരത്തിനു കാത്തുനില്‍ക്കാതെ തന്നെ സ്‌പെയിനിന് ഫ്രാന്‍സിലേക്ക് വിമാനടിക്കറ്റ് കരസ്ഥമാക്കാം. എന്നാല്‍ ലക്‌സംബര്‍ഗിനോട് തോല്‍ക്കുകയാണെങ്കില്‍ സ്‌പെയിനിന്റെ ഭാവി തുലാസിലാവും. കാരണം, രണ്ടാമതുള്ള സ്ലൊവാക്യ സ്‌പെയിനിനേക്കാള്‍ രണ്ടു പോയിന്റിന് മാത്രമാണ് പിറകിലുള്ളത്. സ്‌പെയിന്‍ തോല്‍ക്കുകയും മറ്റൊരു കളിയില്‍ സ്ലൊവാക്യ ബെലാറസിനെ മറികടക്കുകയും ചെയ്താല്‍ സ്ലൊവാ ക്യ ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറും. യോഗ്യതാറൗണ്ടില്‍ തുടര്‍ച്ചയായി ആറു മല്‍സരങ്ങളില്‍ ജയിച്ചതിന്റെ ആവേശത്തിലാണ് സ്‌പെയിന്‍. മാത്രമല്ല ഹോംഗ്രൗണ്ടില്‍ അവസാനമായി കളിച്ച 31 മല്‍സരങ്ങളിലും സ്‌പെയിന്‍ തോല്‍വിയറിഞ്ഞിട്ടില്ല. 27 കളികളില്‍ വെന്നിക്കൊടി പാറിച്ച സ്‌പെയിന്‍ നാലെണ്ണത്തില്‍ സമനില വഴങ്ങുകയായിരുന്നു. 2003 ജൂണില്‍ നടന്ന യൂറോ യോഗ്യതാറൗണ്ടില്‍ ഗ്രീസിനോടാണ് അവസാനമായി സ്‌പെയില്‍ നാട്ടില്‍ പരാജയപ്പെട്ടത്.സസ്‌പെന്‍ഷനെത്തുടര്‍ന്ന് സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റ ഇന്നു സ്‌പെയിനിനായി കളിക്കില്ല. റയല്‍ മാഡ്രിഡ് ഡിഫന്‍ഡര്‍മാരായ സെര്‍ജിയോ റാമോസും ഡാനി കര്‍വാജാലും സ്പാനിഷ് നിരയിലുണ്ടാവില്ല. ഇരുവരും മല്‍സരത്തി ല്‍ നിന്നു പിന്‍മാറുകയായിരുന്നു.അതേസമയം, ഗ്രൂപ്പ് ഇയില്‍ നേരത്തേതന്നെ യോഗ്യതയുറപ്പാക്കിയ ഇംഗ്ല ണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ജയം തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്നിറങ്ങുക.ഗ്രൂപ്പ് ജിയില്‍ റഷ്യ യോഗ്യതയ്ക്ക് തൊട്ടരികിലാണ്. ഇന്ന് റഷ്യ ജയിക്കുക യും മറ്റു രണ്ടു കളികളില്‍ സ്വീഡനും മോണ്ടെനെഗ്രോയും തോല്‍ക്കുകയും ചെയ്താല്‍ റഷ്യക്ക് യൂറോ യോഗ്യത നേടാം.
Next Story

RELATED STORIES

Share it