Sports

യൂറോ കപ്പ് യോഗ്യതാറൗണ്ട് ക്ലൈമാക്‌സിലേക്ക്

ഡബ്ലിന്‍/ ലിസ്ബണ്‍: 2016ല്‍ ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂ റോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെ ന്റിന്റെ യോഗ്യതാറൗണ്ട് പോരാട്ടങ്ങള്‍ ക്ലൈമാക്‌സിലേക്ക്. ഒമ്പതാംറൗണ്ട് മല്‍സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. അതിനുശേഷം ഒരു റൗണ്ട് കൂടി മാത്രമേ ശേഷിക്കുന്നുള്ളൂ.ഇന്ന് ഗ്രൂപ്പ് ഡിയില്‍ നിലവിലെ ലോകചാംപ്യന്‍മാരായ ജര്‍മനി അയര്‍ലന്‍ഡുമായും പോളണ്ട് സ്‌കോട്ട്‌ലന്‍ഡുമായും ജോര്‍ജിയ ജിബ്രാള്‍ട്ടറുമായും ഏറ്റുമുട്ടും.ഗ്രൂപ്പ് എഫില്‍ ഗ്രീസ് വടക്ക ന്‍ അയര്‍ലന്‍ഡിനെയും ഹംഗറി ഫറോ ഐലന്‍ഡ്‌സിനെയും റുമാനിയ ഫിന്‍ലന്‍ഡിനെയും നേരിടുമ്പോള്‍ ഗ്രൂപ്പ് ഐയില്‍ പോ ര്‍ച്ചുഗല്‍ ഡെന്‍മാര്‍ക്കുമായും സെര്‍ബിയ അല്‍ബേനിയയുമായും മാറ്റുരയ്ക്കും.ഇന്നു ജയിച്ചാല്‍ ജര്‍മനി ക്കും പോളണ്ടിനും യൂറോ കപ്പിനു ടിക്കറ്റെടുക്കാം.

ഗ്രൂപ്പ് ഡിയി ല്‍ എട്ടു മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റോടെ ജര്‍മനി തലപ്പത്തും 17 പോയിന്റുമായി പോളണ്ട് രണ്ടാമതുമാണ്. അതേസമയം, ഗ്രൂപ്പ് ഐയി ല്‍ ഒന്നാമതുള്ള പോര്‍ച്ചുഗലിന് ഇന്ന് ഡെന്‍മാര്‍ക്കിനെ സമനിലയില്‍ കുരുക്കിയാല്‍ യൂറോ കപ്പിനു യോഗ്യത നേടാനാവും. നിലവില്‍ പോര്‍ച്ചുഗലിന് 15ഉം ഡെന്‍മാര്‍ക്കിന് 12ഉം പോയിന്റാണുള്ളത്. ഇന്ന് പോര്‍ച്ചുഗല്‍ ജയിക്കുന്നതോടൊപ്പം സെര്‍ബിയയെ അല്‍ബേനിയ തോല്‍പ്പിച്ചാ ല്‍ അവര്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു കയറും.
Next Story

RELATED STORIES

Share it