Sports

യൂറോ കപ്പ്: യൂറോപ്പില്‍ സോക്കര്‍ വസന്തം

യൂറോ കപ്പ്: യൂറോപ്പില്‍ സോക്കര്‍ വസന്തം
X
The-France-squad-trained-in

സെയ്ന്റ ഡെനിസ്: യൂറോപ്യന്‍ ഫുട്‌േബാളില്‍ ഇനി വസന്തകാലം. ആരാധകരുടെ മനംകവരാന്‍ മറ്റൊരു യൂറോ കപ്പ് കൂടി വന്നെത്തി. യൂറോയുടെ 15ാമത് എഡിഷന് ഇന്നു മുതല്‍ ഫ്രാന്‍സില്‍ തുടക്കമാവും. ഇന്ത്യന്‍ സമയം രാത്രി 12.30നു നടക്കുന്ന ഗ്രൂപ്പ് എ ഉദ്ഘാടനമല്‍സരത്തില്‍ ആതിഥേയരായ ഫ്രാന്‍സ് റുമാനിയയുമായി ഏറ്റുമുട്ടും. ആദ്യദിനം ഒരു മല്‍സരമാണുള്ളത്.
10 വേദികളിലായി നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ കിരിടമധുരം നുണയാന്‍ 24 രാജ്യങ്ങളുണ്ട്. യൂറോയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം ടീമുകള്‍ക്ക് അവസരം ലഭിക്കുന്നത്. കഴിഞ്ഞ ടൂര്‍ണമെന്റിനുശേഷം ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 24 ആയി ഉയര്‍ത്താന്‍ യുവേഫ തീരുമാനിക്കുകയായിരുന്നു.
ഫ്രാന്‍സ്, റുമാനിയ എന്നിവര്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡ്, അല്‍ബേനിയ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, റഷ്യ, വെയ്ല്‍സ്, സ്ലൊവാക്യ എന്നിവരും ഗ്രൂപ്പ് സിയില്‍ ജര്‍മനി, പോളണ്ട്, ഉക്രെയ്ന്‍, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവരും ഗ്രൂപ്പ് ഡിയില്‍ നിലവിലെ ജേതാക്കളായ സ്‌പെയിന്‍, ചെക് റിപബ്ലിക്, തുര്‍ക്കി, ക്രൊയേഷ്യ എന്നിവരും ഗ്രൂപ്പ് ഇയില്‍ ഇറ്റലി, ബെല്‍ജിയം, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നിവരും ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗല്‍, ഐസ്‌ലന്‍ഡ്, ഓസ്ട്രിയ, ഹംഗറി എന്നിവരും മാറ്റുരയ്ക്കും.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കൊപ്പം ഗ്രൂപ്പൂഘട്ടത്തില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുന്ന നാലു ടീമുകള്‍ കൂടി പ്രീക്വാര്‍ട്ടറിലെത്തും.
ജയത്തോടെ തുടങ്ങാന്‍ ആതിഥേയര്‍
സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയത്തോടെ തന്നെ യൂ റോ കപ്പിനു തുടക്കം കുറിക്കാമെന്ന ആത്മവിശ്വാസത്തിലാണ് മുന്‍ ചാംപ്യന്‍മാര്‍ കൂടിയായ ഫ്രാന്‍സ്. എന്നാല്‍ ഒരിടവേളയ്ക്കുശേഷം അന്താരാഷ്ട്ര മല്‍സരരംഗത്തേക്ക് തിരിച്ചുവന്ന റുമാനിയയില്‍ നിന്ന് ഫ്രാന്‍സിന് വെല്ലുവിളി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
ഡിഫന്റര്‍മാരായ റാഫേല്‍ വരാനെയുടെയും ജെറമി മാത്യുവിന്റെയും പരിക്ക് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സിന് ആശങ്കയുണ്ടാക്കുന്നതാണ്. ഇവര്‍ക്കു പകരം ആദില്‍ റെമി, ഏലിയാക്വിം മംഗാള എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തിയേക്കും.
കഴിഞ്ഞ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ എന്‍ഗോളോ കാന്റെയും വെസ്റ്റ്ഹാമിന്റെ സൂപ്പര്‍ താരം ദിമിത്രി പയെറ്റും തങ്ങളുടെ കന്നി അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ വരവറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മികച്ച പ്രതിരോധം തീര്‍ത്തെങ്കില്‍ മാത്രമേ ഇന്നു റുമാനിയക്കു ഫ്രാന്‍സിനെ തടയിടാന്‍ സാധിക്കുകയുള്ളൂ. റൈറ്റ് ബാക്ക് ക്രിസ്റ്റ്യന്‍ സപനാരുവിന്റെ ഫോം റുമാനിയക്ക് നിര്‍ണായകമാവും. മധ്യനിരയില്‍ അഡ്രിയാന്‍ പോപ്പയിലും മുന്നേറ്റത്തില്‍ ഫ്‌ളോറിന്‍ അന്‍ഡോനിലുമാണ് റുമാനിയന്‍ പ്രതീക്ഷകള്‍.
Next Story

RELATED STORIES

Share it