Sports

യൂറോ കപ്പ്: ക്രൊയേഷ്യന്‍ ടീമില്‍ ദെയാന്‍ ലോവ്‌റന് ഇടമില്ല

സെഗ്രബ്: ലിവര്‍പൂള്‍ ഡിഫന്റര്‍ ദെയാന്‍ ലോവ്‌റനെ ഒഴിവാക്കി യൂറോ കപ്പിനുള്ള ക്രൊയേഷ്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ആന്റെ കാസിച്ചാണ് 27 അംഗ സാധ്യതാ ടീം പുറത്തുവിട്ടത്.
ലോവ്‌റന്‍ മാത്രമാണ് ക്രൊയേഷ്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖന്‍. പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ലെങ്കില്‍ യൂറോ ടീമില്‍ ഇടംനേടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ദിവസങ്ങള്‍ക്കുമുമ്പ് താരം പരസ്യമായി പറഞ്ഞിരുന്നു. ലോവ്‌റന്റ ഈ അഭിപ്രായം കണക്കിലെടുത്താണ് കോച്ച് കാസിച്ച് ടീമിനെ പ്രഖ്യാപിച്ചത്.
''ലോവ്‌റന് ദേശീയ ടീമിലേക്കുള്ള വഴി അടഞ്ഞിട്ടില്ല. ടീമിലെ മറ്റു താരങ്ങളെ തനിക്കു തുല്യരായി പരിഗണിക്കുന്നതോടൊപ്പം അവ ര്‍ക്കും കോച്ചിങ് സ്റ്റാഫിനും അല്‍പ്പം ബഹുമാനം കൂടി നല്‍കാന്‍ താരം ശ്രമിച്ചാല്‍ താരത്തിനു തിരിച്ചെത്താം''- സാസിച്ച് വ്യക്തമാക്കി.
യൂറോ കപ്പില്‍ കടുപ്പമേറിയ ഗ്രൂപ്പിലാണ് ക്രൊയേഷ്യ ഉള്‍പ്പെട്ടിട്ടുള്ളത്. നിലവിലെ ചാംപ്യന്‍മാരായ സ്‌പെയിന്‍, ചെക് റിപബ്ലിക്, തുര്‍ക്കി എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഡിയിലാണ് ക്രൊയേഷ്യയുടെ സ്ഥാനം.
ക്രൊയേഷ്യന്‍ ടീം
ഡാനിയേല്‍ സ്യുബാസിച്ച്, ലോറ്റെ കാലിനിച്ച്, ഇവാന്‍ വാര്‍ജിച്ച്, ഡൊമിനിക് ലിവാകോവിച്ച്, ദാരിയോ സര്‍ന, വെദ്രാന്‍ കോര്‍ലൂക്ക, ഡൊമാജോ വിദ, ഗോര്‍ഡന്‍ ഷില്‍ഡെന്‍ഫെല്‍ഡ്, സാലികോ, ജെഡ്‌വാജ്, ഇവാന്‍ സ്ട്രിനിച്ച്, ഡ്യുജ് കലേറ്റ, ലൂക്ക മോഡ്രിച്ച്, കൊവാസിച്ച്, ഇവാന്‍ റാക്കിറ്റിച്ച്, ബദെല്‍ജ്, ഇവാന്‍ പെരിസിച്ച്, ബ്രൊസോവിച്ച്, ഹാലിലോവിച്ച്, അന്റോലിച്ച്, മാര്‍കോ റോഗ്, ആന്റെ കോറിച്ച്, മരിയോ മാന്‍ഡ്യുകിച്ച്, നികോള കാലിനിച്ച്, പ്യാക, ആന്‍ഡ്രെ ക്രാമാരിച്ച്, ഡ്യുജ് കോപ്.
Next Story

RELATED STORIES

Share it