Sports

യൂറോപ ലീഗ്: രണ്ടും കല്‍പ്പിച്ച് മാഞ്ചസ്റ്റര്‍

യൂറോപ ലീഗ്: രണ്ടും  കല്‍പ്പിച്ച് മാഞ്ചസ്റ്റര്‍
X
manchester players

ലണ്ടന്‍: യൂറോപ ലീഗ് ഫുട്‌ബോളില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് ഇംഗ്ലീഷ് ഗ്ലാമര്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്നിറങ്ങും. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ബദ്ധവൈരികളായ ലിവര്‍പൂളുമായാണ് മാഞ്ചസ്റ്റര്‍ കൊമ്പുകോര്‍ക്കുന്നത്. ലിവര്‍പൂളിന്റെ മൈതാനത്തു നടന്ന ആദ്യപാദത്തില്‍ 0-2ന്റെ പരാജയമേറ്റുവാങ്ങിയ റെഡ് ഡെവിള്‍സിന് ഇന്നു മൂന്നു ഗോള്‍ മാര്‍ജിനിലെങ്കിലും ജയിച്ചെങ്കില്‍ മാത്രമേ ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവുകയുള്ളൂ.
ഇന്നു നടക്കുന്ന മറ്റു രണ്ടാംപാദ പ്രീക്വാര്‍ട്ടറുകളില്‍ സെവിയ്യ ബാസെലിനെയും ബൊറൂസ്യ ഡോട്മുണ്ട് ടോട്ടനം ഹോട്‌സ്പറിനെയും ഫെനര്‍ബാച്ചെ ബ്രാഗയെയും വിയ്യാറയല്‍ ലെവര്‍ക്യുസനെയും വലന്‍സിയ ബില്‍ബാവോയെയും ലാസിയോ സ്പാര്‍ട്ട പ്രാഗയെയും ഷക്തര്‍ ആന്‍ഡര്‍ലെക്ടിനെയും നേരിടും.
Next Story

RELATED STORIES

Share it