യൂറോപ ലീഗ്: ഫെനര്‍ബാച്ചെ പ്രീക്വാര്‍ട്ടറിനരികെ

ഇസ്താംബുള്‍: തുര്‍ക്കി ക്ലബ്ബായ ഫെനര്‍ബാച്ചെ യൂറോപ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിനു തൊട്ടരികിലെത്തി. കഴിഞ്ഞ ദിവസം നടന്ന അവസാന 32ലെ ആദ്യപാദ മല്‍സരത്തില്‍ റഷ്യന്‍ ടീം ലോകോമോട്ടീവ് മോസ്‌കോയെ എതിരി ല്ലാത്ത രണ്ടു ഗോളുകള്‍ക്കു തക ര്‍ക്കുകയായിരുന്നു. രണ്ടു ഗോളും ബ്രസീലിയന്‍ താരം സോസയുടെ വകയായിരുന്നു. രണ്ടാംപാദ മല്‍സരത്തില്‍ അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഫെനര്‍ബാച്ചെ പ്രീക്വാര്‍ട്ടറിലേക്കു മുന്നേറും.
അതേസമയം, ഇംഗ്ലണ്ടിനെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ടോട്ടനം ഹോട്‌സ്പര്‍, ജര്‍മനിയില്‍ നിന്നുള്ള ബൊറൂസ്യ ഡോട്മുണ്ട്, സ്പാനിഷ് ടീമുകളായ സെവിയ്യ, വലന്‍സിയ എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും.
മാഞ്ചസ്റ്റര്‍ ഡെന്‍മാര്‍ക്കിലെ ചെറുകിട ടീമായ മിഡിലാന്‍ഡിനെ എതിരിടുമ്പോള്‍ ലിവര്‍പൂള്‍ ജര്‍മനിയില്‍ നിന്നുള്ള ഓഗ്‌സ്ബര്‍ഗുമായാണ് ഏറ്റുമുട്ടുന്നത്.
ടോട്ടനത്തിന്റെ എതിരാളിക ള്‍ ഫിയൊറെന്റീനയാണ്. മറ്റു പ്രധാന മല്‍സരങ്ങളില്‍ വിയ്യാറയല്‍ നാപ്പോളിയെയും സെവിയ്യ മോള്‍ഡെയെയും ഡോട്മുണ്ട് എഫ്‌സി പോര്‍ട്ടോയെയും വല ന്‍സിയ റാപിഡ് വിയെന്നയെയും ഗലാത്‌സരെ ലാസിയോയെയും നേരിടും.
Next Story

RELATED STORIES

Share it