യൂറോപ്യന്‍ യൂനിയന്‍ പരിഷ്‌കരണം; ഡേവിഡ് കാമറണ്‍ പോളിഷ് പിന്തുണ തേടി

ബ്രിട്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ യൂറോപ്യന്‍ യൂനിയന്‍ അനുരഞ്ജന പദ്ധതിയെ പിന്തുണയ്ക്കുമെന്നു പോളണ്ട്.
അതേസമയം, യൂറോപ്യന്‍ യൂനിയനിലെ കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശത്തില്‍ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും പോളണ്ട് പ്രധാനമന്ത്രി ബീറ്റ സിഡ്‌ലോ വ്യക്തമാക്കി. വാര്‍സോവില്‍ കാമറണുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
രാജ്യത്തിന്റെ പരമാധികാരവും മല്‍സരക്ഷമതയും ശക്തമാക്കാനുള്ള ബ്രിട്ടിഷ് പദ്ധതിയെ പിന്തുണയ്ക്കുന്നതായും പോളിഷ് പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ യൂറോപ്യന്‍ യൂനിയന്‍ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്ക് പിന്തുണ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് കാമറണ്‍. പോളിഷ് സന്ദര്‍ശനത്തിനു പിന്നാലെ കാമറണ്‍ ഡെന്‍മാര്‍ക്കിലേക്ക് തിരിച്ചു.
Next Story

RELATED STORIES

Share it