Sports

യൂറോപ ലീഗ് ആദ്യപാദ സെമി ഇന്ന്: മേല്‍ക്കൈ ലക്ഷ്യമിട്ട് ലിവര്‍പൂളും സെവിയ്യയും

മാഡ്രിഡ്/ കീവ്: യൂറോപ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനല്‍ പോരാട്ടങ്ങളുടെ ആദ്യപാദം ഇന്നു നടക്കും. ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂള്‍ സ്പാനിഷ് ടീം വിയ്യാറയലുമായി ശക്തി പരീക്ഷിക്കുമ്പോള്‍ നിലവിലെ ജേതാക്കളായ സെവിയ്യ ഉക്രെയ്ന്‍ ടീം ഷക്തര്‍ ഡൊണെസ്‌കിനെ എതിരിടും.
തന്റെ മുന്‍ ക്ലബ്ബായ ബൊറൂസ്യ ഡോട്മുണ്ടിനെ ക്വാര്‍ട്ടറില്‍ അടിയറവ് പറയിച്ച കോച്ച് യുര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനൊപ്പം വീണ്ടും അദ്ഭുതം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിയ്യാറയലിന്റെ ഗ്രൗണ്ടിലാണ് ഇന്നത്തെ കളി അരങ്ങേറുന്നത്.
എന്നാല്‍ ഹോംഗ്രൗണ്ടില്‍ മികച്ച ഫോമില്‍ കളിക്കുന്ന വിയ്യാറയലിനെ വീഴ്ത്തുക ലിവര്‍പൂളിന് ദുഷ്‌കരമാവും. ടൂര്‍ണമെന്റില്‍ കളിച്ച 12 ഹോം മാച്ചുകളിലും വിയ്യാറയല്‍ പരാജയമറിഞ്ഞിട്ടില്ല.
അതേസമയം, തുടര്‍ച്ചയായ മൂന്നാം യൂറോപ ലീഗ് കിരീടം സെവിയ്യയ്ക്ക് മൂന്നു ജയങ്ങള്‍ മാത്രം അകലെയാണ്. ഇന്നു നടക്കുന്ന എവേ മല്‍സരത്തില്‍ മികച്ച ജയം കൊയ്ത് ഫൈനലി ല്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുകയാണ് സെവിയ്യ.
Next Story

RELATED STORIES

Share it