യൂനുസ് ഏകദിനത്തില്‍ നിന്ന് വിരമിച്ചു

കറാച്ചി: പാകിസ്താന്റെ വെറ്ററന്‍ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ യൂനുസ് ഖാന്‍ ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്നലെ ഇംഗ്ലണ്ടിനെതിരേ അബൂദബിയി ല്‍ നടന്ന മല്‍സരം കരിയറിലെ അവ സാന ഏകദിനമാണെന്ന് താരം വ്യക്തമാക്കി.
15 വര്‍ഷം നീണ്ട കരിയറില്‍ 37കാരനായ യൂനുസ് 264 ഏകദിനങ്ങളില്‍ പാക് ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 48 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. 144 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ആറാമത്തെ താരം കൂടിയാണ് യൂനുസ്. കഴിഞ്ഞ മാസം ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡ് യൂനുസ് മറികടന്നിരുന്നു.
ഏറെ സന്തോഷത്തോടെയാണ് ഏകദിനം മതിയാക്കുന്നതെന്ന് താരം പറഞ്ഞു. ''കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. ദൈവത്തിന്റെ അനുഗ്രഹത്താലാണ് എനിക്ക് ക്രിക്കറ്റില്‍ ഇത്രയുമധികം നേട്ടങ്ങള്‍ കൈവരിക്കാനായത്''- യൂനുസ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it