kozhikode local

യൂത്ത് കോണ്‍ഗ്രസ് വിസിയെയും ജീവനക്കാരേയും ഉപരോധിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്യൂണ്‍-വാച്ച്മാന്‍ നിയമനം നടത്തണമെന്ന കോണ്‍ഗ്രസ് പിടിവാശിക്കു മുമ്പില്‍ മുട്ടുമടക്കേണ്ടതില്ലെന്ന് ലീഗ് ജില്ലാ നേതൃത്വം.
നിയമനം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രോഹില്‍നാഥ്, റിയാസ് എന്നിവര്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. പരിഹാരമില്ലാത്തതില്‍ പ്രതിഷേധിച്ച് വൈകീട്ട് നാലരയോടെ പ്രവര്‍ത്തകര്‍ ഭരണകാര്യാലയം ഉപരോധിച്ചു.
സിന്‍ഡിക്കേറ്റ് ഉപസമിതി റിപോര്‍ട്ടിനു ശേഷം നാളെ ഉച്ചയ്ക്ക് ശേഷം ഈ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് വിസി ചര്‍ച്ചയില്‍ രേഖാമൂലം എഴുതിത്തന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. സിപിഎം സിന്‍ഡിക്കേറ്റിന്റെ കാലത്ത് നടത്തിയ അനധികൃത എല്‍ഡി ടൈപ്പിസറ്റ് നിയമനത്തിനെതിരേ പ്രതിഷേധിക്കാത്ത യൂത്ത് കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ താല്‍പര്യത്തിനൊത്താണ് സമരം ചെയ്യുന്നതെന്നാണ് ജില്ലാ ലീഗ് നേതൃത്വത്തിന്റെ നിലപാട്. കോണ്‍ഗ്രസ് സഹായമില്ലതെ തന്നെ സര്‍വകലാശാലാ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമന്നിരിക്കെ അനാവശ്യ സമരങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കേണ്ടെന്നാണ് ലീഗ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം.
Next Story

RELATED STORIES

Share it