Alappuzha local

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരൂര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു

അരൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരൂര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. യൂത്ത്‌കോണ്‍ഗ്രസ് അരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും കാഴ്ചശക്തി കുറവുള്ള ആളുമായ പി ജി മനുവിനെ പോലിസ് മര്‍ദിച്ചു എന്ന് ആരോപിച്ചാണ്  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരൂര്‍ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചത്.  മദ്യപിച്ചുകൊണ്ടിരുന്ന കുറച്ചു യുവാക്കളെ അരൂരില്‍ നിന്ന് പോലിസ് പിടികൂടിയിരുന്നു. ഇത് അന്വേഷിക്കാനായി എത്തിയതായിരുന്നു മനു. ജന്മനാ കാഴ്ച ശക്തി കുറവുള്ള ആളാണ്  ഇയാള്‍. പോലിസ് സ്റ്റേഷനില്‍ എത്തിയ മനു  അകത്തുകയറിയപ്പോള്‍ പാറാവുകാരന്‍ തടഞ്ഞതാണ് രോഷത്തിന് ഇടയാക്കിയത്.

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ്  എന്നുപറഞ്ഞിട്ടും അകത്തുകയറ്റിവിടാതെ തടയുകയും ഇയാളെ എസ്.ഐ പ്രതാപ് ചന്ദ്രന്‍ പിടിച്ച് തള്ളുകയും ചെയ്തതായി പറയപ്പെടുന്നു. ഉടന്‍ തന്നെ കൂടെ ഉണ്ടായുരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന്റെ മുന്നിലെ ചവിട്ടുപടിയില്‍ കുത്തിഇരുന്നു. വിവരം അറിഞ്ഞ് കുത്തിയതോട് സി.ഐ. കെ.ആര്‍. മനോജ് സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കകം നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്തിരൂരില്‍ പ്രവര്‍ത്തിക്കുന്ന പോലിസ് സ്റ്റേഷനിലേക്ക് ഒഴുകി. കോണ്‍ഗ്രസ് മണ്ടലം പ്രസിഡന്റ് വി കെ മനോഹരന്‍, ഇത്തിതറ ബാബു, , പോള്‍ കളത്തറ എന്നിവര്‍ പോലീസുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി. ഒത്തുതീര്‍പ്പനുസരിച്ച് കുത്തിയതോട് സി.ഐക്ക് എസ്.ഐ പ്രതാപ്ചന്ദ്രനെതിരായി മനു പരാതി എഴുതി നല്‍കി.
Next Story

RELATED STORIES

Share it