kannur local

യൂത്ത് കോണ്‍ഗ്രസ് ജൈവ പച്ചക്കറി കൃഷി തുടങ്ങി

ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് നടുവനാട് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി കൃഷി തുടങ്ങി. നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജൈവ പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് യൂത്ത് കോണ്‍ഗ്രസ് ഒരേക്കല്‍ വയലില്‍ പച്ചക്കറി കൃഷി തുടങ്ങിയത്.
നാട്ടുകാരുടെയും കുടുംബശ്രീ, ജനശ്രീസംഘങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന ജൈവപച്ചക്കറി ഗ്രാമം പദ്ധതിയില്‍ പയര്‍, പച്ചമുളക്, പടവലങ്ങ, വെള്ളരി, ചീര, വെണ്ട, പാവയ്ക്ക എന്നിവയാണ് കൃഷിയിറക്കുന്നത്. വിത്ത് നടീല്‍ ഉദ്ഘാടനം നഗരസഭാചെയര്‍മ്മാന്‍ പി പി അശോകന്‍ നിര്‍വഹിച്ചു നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മോഹനന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലല്‍ പി വി ജലന, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ സുമേഷ്‌കുമാര്‍, കെ വി പവിത്രന്‍, കുഞ്ഞിരാമന്‍നമ്പ്യാര്‍, പി വി മുകുന്ദന്‍, പി വി രമേശന്‍, കെ പ്രകാശന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍,അബ്ദുല്‍ ഖാദര്‍,വി വി എം ശ്രീധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it