Flash News

യു.പി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് : ബി.ജെ.പിക്ക് വട്ടപൂജ്യം

യു.പി ലെജിസ്ലേറ്റീവ്  കൗണ്‍സില്‍ തെരഞ്ഞെടുപ്പ് : ബി.ജെ.പിക്ക് വട്ടപൂജ്യം
X
Amit Shah sad

ലഖ്‌നോ: ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വട്ടപൂജ്യം.
തെരഞ്ഞെടുപ്പ് നടന്ന 28ല്‍ 23 സീറ്റുകളിലും ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയാണ് വിജയിച്ചത്. ബാക്കിയുള്ള അഞ്ചില്‍ രണ്ടു സീറ്റില്‍ ബി.എസ്.പിയും രണ്ടെണ്ണത്തില്‍ സ്വതന്ത്രരും ഒന്നില്‍ കോണ്‍ഗ്രസ്സും വിജയിച്ചു. ബി.ജെ.പിക്ക് ഒരൊറ്റ സീറ്റും ലഭിച്ചില്ല. 2017ല്‍ വിദാന്‍ സഭ തെരഞ്ഞെടുപ്പ്് നടക്കുന്ന യു.പിയിലെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് വിജയം എസ്.പിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്. യു.പി സംസ്ഥാന നിയമ നിര്‍മ്മാണ സഭയുടെ ഭാഗമായ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 100 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 58 അംഗങ്ങളുള്ള എസ്.പിക്കാണ് ഭൂരിപക്ഷം. ബി.എസ്.പി (16), ബി.ജെ.പി (7), കോണ്‍ഗ്രസ് (2). ആര്‍.എല്‍.ഡി(1) അധ്യാപക പ്രതിനിധികള്‍ (5), സ്വതന്ത്രര്‍ (6), അഞ്ചു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുയാണ്.
കേന്ദ്രത്തില്‍ രാജ്യസഭക്ക് സമാനമാണ് യു.പി പോലുള്ള വലിയ സംസ്ഥാനങ്ങളില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍.
Next Story

RELATED STORIES

Share it