യു.ഡി.എഫ്. ഘടകകക്ഷി നേതാക്കള്‍ പരസ്യ പ്രസ്താവന നിര്‍ത്തണം: ഹൈദരലി ശിഹാബ് തങ്ങള്‍
BY Rayees RKN4 Oct 2015 6:40 AM GMT
Rayees RKN4 Oct 2015 6:40 AM GMT
കാസര്‍കോട്: യു.ഡി.എഫ്. സ ര്‍ക്കാര്‍ വികസനത്തില്‍ ഏറെ മുന്‍പന്തിയിലാണെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഘടകകക്ഷി നേതാക്കള്‍ തയ്യാറാവണമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാ മുസ്ലിംലീഗ് കണ്‍വന്‍ഷനും ഇബ്രാഹീം സുലൈമാന്‍ സേട്ട് അനുസ്മരണവും ലീഗ് തിരഞ്ഞെടുപ്പ് സംസ്ഥാനതല പ്രചാരണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വേച്ഛാധിപത്യ പ്രവണതയാണ് രാജ്യത്തു കണ്ടുവരുന്നത്.
തീവ്രവാദവും ഭീകരവാദവും അതിന്റെ മൂര്‍ധന്യത്തില്‍ നില്ക്കുന്നു. ഇതുകൊണ്ട് നന്മയല്ല, നാശത്തിലേക്കാണ് ചെന്നെത്തിപ്പെടുന്നതെന്നും തങ്ങള്‍ പറഞ്ഞു. അഴിമതിക്കാര്‍ക്കും ആരോപണങ്ങള്‍ ഉയര്‍ന്നവര്‍ക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലീഗ് ഇത്തവണ ടിക്കറ്റ് നല്‍കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു.
അഡ്വ. ഹമീദലി ഷംനാടിന് ഇബ്രാഹീം സുലൈമാന്‍ സേട്ട് സ്മാരക അവാര്‍ഡ് തങ്ങള്‍ സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം.പി. സുലൈമാന്‍ സേട്ട് അനുസ്മരണ പ്രഭാഷണം നടത്തി. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സിറാജ് ഇബ്രാഹീം സേട്ട്, സുലൈമാന്‍ ഖാലിദ്, പി എം എ സലാം, എം സി ഖമറുദ്ദീന്, സി ടി അഹ്മദലി, വി കെ അബ്ദുല്‍ഖാദര്‍ മൗലവി സംബന്ധിച്ചു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT