Flash News

യു.എ.ഇ.യില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും

യു.എ.ഇ.യില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും
X
[caption id="attachment_49208" align="alignleft" width="482"]rain-hail ദുബയില്‍ ആലിപ്പഴം വര്‍ഷിച്ചപ്പോള്‍ : ഒരു കെട്ടിടത്തിലെ ബാല്‍ക്കണിയില്‍ നിന്നുള്ള കാഴ്ച[/caption]

ദുബയ്: യു.എ.ഇ.യില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍ഷവും. ഇന്നലെ വൈകിട്ട് നാല് മണിക്കും തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടു. ദുബയിലും പരിസര പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ആലിപ്പഴം വര്‍ഷിച്ചത്. അബുദബി,.ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, ഫുജൈറ തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത ആലിപ്പഴ വര്‍ഷത്തെ തുടര്‍ന്ന് ദുബയിലെ അല്‍ ഖവാനീജ്, വര്‍ഖ, മിര്‍ദിഫ്, റാഷിദിയ്യ, ദേര, ബര്‍ ദുബയ്, ഗര്‍ഹൂദ് തുടങ്ങിയ പ്രദേശങ്ങളിലെ പാതകളെല്ലാം ഏതാനും സമയം വെണ്ണ നിറത്തിലാണ് കാണപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പ്രധാന പാതകളിലും നഗരങ്ങളിലും വെള്ളക്കെട്ട് ാകരണം ഗതാഗത കുരുക്കും അനുഭവപ്പെട്ടിരുന്നു. മഴയെ തുടര്‍ന്ന് നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
Next Story

RELATED STORIES

Share it