Flash News

യു.എ.ഇ.യില്‍ തൊഴിലാളികള്‍ക്ക് അപകടം സംഭവിച്ചത് ഒളിപ്പിക്കുന്നതിന് കനത്ത പിഴ

അബുദബി:  ജോലി സ്ഥലത്ത് വെച്ച് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുന്നത് നിശ്ചിത സമയത്തിനകം വിവരം നല്‍കിയില്ലെങ്കില്‍ 10,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. കൂടാതെ സ്ഥാപനത്തിനെ കരിമ്പട്ടികയിലും ഉള്‍പ്പെടുത്തും. ഇത്തരം അപകടം സംഭവിക്കുന്നത് 24 മണിക്കൂറിനകം മന്ത്രാലയത്തില്‍ വിവരം നല്‍കണം കൂടാതെ ജോലിക്കാരന്‍ 3 ദിവസത്തില്‍ കൂടുതല്‍ ജോലിക്ക് ഹാജാരാകാതിരുന്നാലും പിഴ നല്‍കേണ്ടി വരും.
ജോലിക്ക് വരുമ്പോഴും തിരിച്ച് പോകുമ്പോഴും അപകടത്തില്‍ പെട്ടാലും വിവരം അറിയിക്കണം.

തൊഴിലാളികള്‍ക്ക്്് എന്ത്്് അപകടം പറ്റിയാലും അവരുടെ ചികില്‍സക്കുള്ള പൂര്‍ണ്ണ ചിലവും സ്ഥാപനം വഹിക്കണം. ഈ തൊഴിലാളി തിരിച്ച്്് ജോലിക്ക്്് പ്രവേശിക്കുന്നത്് വരെയുള്ള എല്ലാ വിവരങ്ങളും തൊഴില്‍ മന്ത്രാലയത്തില്‍ അറിയിക്കണം. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കുന്നത്. ജോലി ചെയ്യുന്ന സ്ഥലവും അന്തരീക്ഷവും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നിയമം കൊണ്ട് വരുന്നതെന്ന് തൊഴില്‍ മന്ത്രാലയം അസി. അണ്ടര്‍ സിക്രട്ടറി മഹര്‍ അല്‍ ഒബൈദ് പറഞ്ഞു. തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നടപ്പിലാക്കേണ്ടത് തൊഴിലുടമയാണ്. തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയോ  ടോള്‍ ഫ്രീ നമ്പറായ 800665 ലൂടെയോ വിവരം അറിയിക്കാനുള്ള സൗകര്യമാണ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it