Flash News

സ്ഥാനാര്‍ഥി നിര്‍ണയം : സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ഹിലരിക്കും ട്രംപിനും മുന്നേറ്റം

സ്ഥാനാര്‍ഥി നിര്‍ണയം : സൂപ്പര്‍ ട്യൂസ്‌ഡേയില്‍ ഹിലരിക്കും ട്രംപിനും മുന്നേറ്റം
X
Hilary-and-trump

വാഷിങ്ടണ്‍ : യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന സൂപ്പര്‍ ട്യൂസ്‌ഡേ വോ്‌ട്ടെടുപ്പില്‍ 12 ഇടങ്ങളിലെ ഫലം വന്നതില്‍ ഹില്ലരി ആറിടത്തും ട്രംപ് അഞ്ചിടത്തും വിജയിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനായി 12 സംസ്ഥാനങ്ങളില്‍ ഒരുമിച്ചു വോട്ടെടുപ്പ് നടക്കുന്നതിനാലാണ് സൂപ്പര്‍ ട്യൂസ്‌ഡേ എന്നു വിളിക്കുന്നത്. ഈ വോട്ടെടുപ്പിന്റെ ഫലം ഫലം വന്നതോടെ ഡമോക്രാറ്റിക്ക്, റിപബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം കൂടുതല്‍ വ്യക്തമായി.
കിഴക്ക് വെര്‍മോണ്ട് മുതല്‍ തെക്ക് ടെക്‌സാസ്, ജോര്‍ജിയ വരെയുള്ള 12 സംസ്ഥാനങ്ങളിലായിരുന്നു വോട്ടെടുപ്പ്.
നേരത്തേ വോട്ടെടുപ്പ് നടന്ന നാലില്‍ മൂന്നു സംസ്ഥാനങ്ങളിലും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപാണ് വിജയം നേടിയിരുന്നത്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റനാണ് മുന്നിട്ടു നില്‍ക്കുന്നത്. സൂപ്പര്‍ ട്യൂസ്‌ഡേയില്‍ വെര്‍ജിനിയയില്‍ ആരംഭിച്ച വോട്ടെടുപ്പ് അലാസ്‌കയിലാണ് അവസാനിച്ചത്. അലബാമ, അര്‍ക്കന്‍സാസ്, ജോര്‍ജിയ, മാസച്ചുസിറ്റ്‌സ്, ഒക്ലഹോമ, ടെന്നിസീ, ടെക്‌സാസ്, വെര്‍മോണ്ട്, വിര്‍ജിനിയ, അലാസ്‌ക, മിനസോത്ത, കൊളറാഡോ എന്നിവിടങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് ഏറെ നിര്‍ണായകമായിരുന്നു  ഈ വോട്ടെടുപ്പ്. െ്രെപമറി ഘട്ടത്തില്‍ എതിരാളി ബേണി സാന്‍ഡേഴ്‌സണേക്കാള്‍ നാലു ശതമാനം മാത്രം ഭൂരിപക്ഷമുള്ള ഹിലരിക്ക് ഇന്നലത്തെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായത്്് നേട്ടമായി. ഡൊണാള്‍ഡ് ട്രംപ്, മാര്‍ക്കോ റൂബിയോ, ടെഡ് ക്രൂസ് എന്നിവരാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു െ്രെപമറിയില്‍ ജനവിധി തേടിയത്.
Next Story

RELATED STORIES

Share it