Flash News

യു എസ് ഓപ്പണ്‍ വനിതാ കിരീടം പെന്നെറ്റയ്ക്ക്

യു എസ് ഓപ്പണ്‍ വനിതാ കിരീടം  പെന്നെറ്റയ്ക്ക്
X


flavia- n
ന്യൂയോര്‍ക്ക്; യു എസ് ഓപ്പണ്‍ വനിതാ കിരീടം ഇറ്റലിയുടെ ഫഌവിയാ പെന്നെറ്റയ്ക്ക്. ഫൈനലില്‍ നാട്ടുകാരിയായ റോബര്‍ട്ടാ വിന്‍സിയെയാണ് പെന്നെറ്റ തോല്‍പ്പിച്ചത്. 7-6(7-4), 6-2 എന്ന സെറ്റുകള്‍ക്കാണ് പെന്നെറ്റയുടെ വിജയം.  43ാം റാങ്കുകാരിയാണ് വിന്‍സി. ആദ്യമായാണ് യു എസ് ഓപ്പണ്‍ കിരീടം ഇറ്റലി നേടുന്നത്.  ഇരുവരുടെയും ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ ആയിരുന്നു ഇത്. സെമിഫൈനലില്‍ രണ്ടാം സീഡായ റുമാനിയയുടെ സിമോണ ഹാലെപിനെയാണ് 26ാം സീഡായ പെന്നെറ്റ കീഴ്‌പ്പെടുത്തിയത്. വിന്‍സിയാവട്ടെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്ല്യംസിനെ അട്ടിമറിച്ചായിരുന്നു ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

പെന്നെറ്റയുടെ അവസാനമല്‍സരമായിരുന്നു ഇത്. താന്‍ ടെന്നീസില്‍ നിന്ന് വിരമിക്കുന്നതായി പെന്നെറ്റ മല്‍സര ശേഷം പറഞ്ഞു. വിരമിക്കുന്നതിന് ഏറ്റവും നല്ല നിമിഷം ഇതാണ്. ഒരു മാസം മുമ്പ് താന്‍ തീരുമാനിച്ചതാണ് ഇതെന്നും പെന്നെറ്റ പറഞ്ഞു.
Next Story

RELATED STORIES

Share it