Flash News

യു എസ് ഓപ്പണ്‍; നൊവാക് ജോകോവിച്ച് ചാംപ്യന്‍

യു എസ് ഓപ്പണ്‍;  നൊവാക് ജോകോവിച്ച് ചാംപ്യന്‍
X
us-open-djokovic-wins

ന്യൂയോര്‍ക്ക്; മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡററെ തോല്‍പ്പിച്ച് നിലവിലെ ഒന്നാം റാങ്കുകാരന്‍  സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് യു എസ് ഓപ്പണ്‍ പുരുഷ വിഭാഗം ചാംപ്യനായി. 6-4, 5-7, 6-4, 6-4 എന്ന സെറ്റുകള്‍ക്കാണ് ജോകോവിച്ചിന്റെ വിജയം.

ജോകോവിച്ചിന്റെ ഈ വര്‍ഷത്തെ മൂന്നാം ഗ്രാന്റസ്ലാം കിരീടമാണിത്. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ  ഫെഡറര്‍ മികച്ച ഫോമിലായിരുന്നു. എന്നാല്‍ അപരാജിത കുതിപ്പുമായി മുന്നേറുന്ന ജോകോവിച്ചിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്കു മുന്നില്‍ ഫെഡറര്‍ പരാജയം സമ്മതിക്കുകയായിരുന്നു. അതിനിടെ വനിതാ വിഭാഗം ഡബിള്‍സ്് കിരീടം ഇന്ത്യയുടെ സാനിയാ മിര്‍സാ-സ്വിറ്റസര്‍ലന്റിന്റെ മാര്‍ട്ടിനാ ഹിംഗിസ് സഖ്യം നേടി.
Next Story

RELATED STORIES

Share it