Districts

യുവ വനിതാ സ്വയംതൊഴില്‍ സംരംഭക വായ്പ സഹായം

കോഴിക്കോട്: സ്വയംതൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതാ യുവ സംരംഭകര്‍ക്ക് വായ്പ സഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വായ്പയ്ക്കായി ഈട് നല്‍കേണ്ടത് 4 സെന്റില്‍ കുറയാത്ത വസ്തുവോ ഉദ്യോഗസ്ഥ ജാമ്യമോ ആയിരിക്കണം.
പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ഹെഡ് ഓഫിസ്, ഗഡഞഉഎഇ ബില്‍ഡിങ്, ചക്കോരത്തുകുളം, പി.ഒ. വെസ്റ്റ്ഹില്‍, കോഴിക്കോട് -673005 (ഫോണ്‍: 0495 2769366) എന്ന വിലാസത്തിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴയിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫിസ്, മൈനോറിറ്റി കോച്ചിങ് സെന്റര്‍ സമസ്താലയം ബില്‍ഡിങ്, മേലേ തമ്പാനൂര്‍, തിരുവനന്തപുരം -695001. (ഫോണ്‍: 0471- 2324232) എന്ന വിലാസത്തിലും ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂരിലെ അപേക്ഷകര്‍ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ റീജ്യനല്‍ ഓഫിസ,് മൈനോറിറ്റി കോച്ചിങ് സെന്റര്‍, ബാങ്ക് ജങ്ഷന്‍, ആലുവ- 683101. (ഫോണ്‍: 0484- 2627655) എന്ന വിലാസത്തിലുമാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറങ്ങള്‍ വെബ്‌സൈറ്റില്‍ www. ksmdfc.org നിന്ന് എടുത്ത് 2015 നവംബര്‍ 30നകം റീജ്യനല്‍ ഓഫിസുകളില്‍ സമര്‍പ്പിക്കാം.
Next Story

RELATED STORIES

Share it