kozhikode local

യുവാവിന്റെ രണ്ടാം വിവാഹം തടഞ്ഞ് ശ്രീലങ്കന്‍ യുവതിയുമായുള്ള ബന്ധം പോലിസ് കൂട്ടിച്ചേര്‍ത്തു

വാണിമേല്‍: വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വസ്തുത മറച്ച് വച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ വാണിമേല്‍ ഉരുട്ടി സ്വദേശി നടത്തിയ നീക്കം പോലിസ് തടഞ്ഞു. വിവാഹ വിവരമറിഞ്ഞ് നാട്ടിലെത്തിയ ശ്രീലങ്കന്‍ സ്വദേശിനിയായ ഭാര്യയെ ഇയാളുമായി പോലിസ് കൂട്ടിചേര്‍ത്തു. ഉരുട്ടിയിലെ പാറേമ്മല്‍ ബിജുവിനെ തേടിയാണ് ശ്രീലങ്കന്‍ സ്വദേശിനി ഫാത്തിമ ഇര്‍ഷാനയും ഒന്നര വയസ്സുകാരിയായ മകളും വളയം പോലിസ് സ്‌റ്റേഷനിലെത്തിയത്.
തുടര്‍ന്ന് നാദാപുരം ഡിവൈഎസ്പി എം പി പ്രേംദാസിന്റെ നേതൃത്വത്തില്‍ പോലി സ് ബിജു വിനെ കസ്റ്റഡിയിലെടുക്കുകയും വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. വനിത സെല്ലിലായിരുന്ന യുവതിയെ നാദാപുരത്തെത്തിച്ച് നാദാപുരം സിഐ എന്‍ സുനില്‍കുമാറിന്റെയും ബിജുവിന്റെ ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുവരും ഒരുമിക്കുകയായിരുന്നു.
ഇതിനിടയില്‍ ഭര്‍ത്താവിനെ ശ്രീലങ്കയിലേക്ക് കൊണ്ട് പോവണമെന്നും തന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും പോലിസും ബന്ധുക്കളും തയ്യാറായില്ല. താന്‍ യുവതിയെ ഉപേക്ഷിച്ചതല്ലെന്നും വിസ സംബന്ധിച്ച പ്രശ്‌നങ്ങളാണ് വില്ലനായതെന്നും ബിജു പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയില്‍ വച്ച് പരിചയപ്പെട്ട ഫാത്തിമയെ ബിജു വിവാഹം കഴിക്കുകയായിരുന്നു.വിവാഹ ശേഷം ശ്രീലങ്കയിലെത്തിയ ബിജു മതം മാറുകയും ചെയ്തു.
ഒന്നര വര്‍ഷം മുമ്പ് നാല് മാസകാലം ഇരുവരും വാണിമേലിലെ കുടുംബ വീട്ടില്‍ ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. വിസാ കാലാവധി കഴിഞ്ഞതോടെ ശ്രീലങ്കയിലേക്ക് തിരിച്ച് പോയ യുവതിക്ക് സാമ്പത്തിക പരാധീനതകള്‍കാരണം കേരളത്തിലെത്താന്‍ കഴിഞ്ഞില്ല.ഭര്‍ത്താവിന്റെ രണ്ടാം വിവാഹം നാട്ടുകാരാണ് തന്നെ അറിയിച്ചതെന്ന് യുവതി പറഞ്ഞു. ഇപ്പോള്‍ നാല് മാസത്തെ വിസാ കാലാവധിയിലാണ് യുവതിയും കുഞ്ഞും എത്തിയത്.വിസ നീട്ടി നല്‍കാന്‍ വേണ്ട സഹായം ഇവര്‍ക്ക് നല്‍കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it