യുവാവിന്റെ മരണം മാട്ടൂലിനെ ദുഃഖത്തിലാഴ്ത്തി
BY Sumeera SMR29 Feb 2016 4:35 AM GMT
Sumeera SMR29 Feb 2016 4:35 AM GMT
മാട്ടൂല്‍: മാട്ടൂലിലും പരിസരപ്രദേശങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന യുവാവിന്റെ ആകസ്മിക മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. മാട്ടൂല്‍ സര്‍വീസ് ബാങ്കിനു സമീപം ചോമ്പ കടവത്ത് സി കെ മുഹമ്മദ് ശബീബിന്റെ മരണമാണ് നാടിനെ നൊമ്പരത്തിലാഴ്ത്തിയത്. പോപുലര്‍ ഫ്രണ്ട് യൂനിറ്റ് ഭാരവാഹിയും എസ്ഡിപിഐയുടെ സജീവപ്രവര്‍ത്തകനുമായിരുന്ന ശബീബ് കുവൈത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.
മൂന്നുമാസം മുമ്പ് നാട്ടിലേക്കു വരാനിരിക്കെയാണ് അര്‍ബുദരോഗം പിടിപെട്ടത്. തുടര്‍ന്ന് ഒറ്റപ്പാലത്തും കരിപ്പൂരിലും ചികില്‍സ നടത്തിയെങ്കിലും ഇന്നലെ വൈകീട്ടോടെ വീട്ടിലെത്തിച്ചു. മണിക്കൂറുകള്‍ക്കകമാണ് മരണപ്പെട്ടത്. എസ്ഡിപിഐയെ നവസാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പരിചയപ്പെടുത്തുന്നതി ല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. എസ്ഡിപിഐ കേരളം ഗ്രൂപ്പ് സ്ഥാപക അഡ്മിന്, എസ്ഡിപിഐ കണ്ണൂര്‍ അഡ്മിന് എന്നീ നിലകളിലൂടെയും മാടായി ഗ്രാമം എന്ന പ്രാദേശിക ഗ്രൂപ്പിലൂടെയും നിരന്തരം സംവദിച്ചു.
മുട്ടം, മാടായി മേഖലയെ അര്‍ബുദ രോഗികളാക്കുന്ന ചൈനാക്ലേയിലെ മാലിന്യനിക്ഷേപത്തിനെതിരേ സൈബര്‍ ലോകത്ത് വ്യത്യസ്തമായ രീതിയില്‍ നിരന്തരം പോസ്റ്റുകളിറക്കി സംവദിക്കുന്ന ശീലമുണ്ടായിരുന്നു. യുവാവിന്റെ വിയോഗവിവരമറിഞ്ഞ് നിരവധി പേരാണ് വീട്ടിലെത്തിയത്.
ഖബറടക്കം ഇന്നു രാവിലെ 9നു ജാറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT