Kollam Local

യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം: മൂന്നുപേര്‍ കസ്റ്റഡിയില്‍

തേവലക്കര: ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞ് നിര്‍ത്തി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ പോലിസ് കസ്റ്റഡിയില്‍.
തേവലക്കര അരിനല്ലൂര്‍ തെക്കടത്ത് വീട്ടില്‍ ശിവന്‍ കുട്ടി (23)യെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി 9.30 ഓടെ പടപ്പനാല്‍ കല്ലുംപുറത്ത് മുക്കില്‍ വെച്ചായിരുന്നു സംഭവം. ബൈക്കില്‍ വീട്ടിലേയ്ക്ക് വരികയായിരുന്ന ശിവന്‍കുട്ടിയെ പിന്നാലെ അക്രമികള്‍ വരികയായിരുന്ന കാര്‍ ബൈക്കില്‍ കൊണ്ട് തട്ടുകയും നിലത്ത് വീണ തന്നെ ക്രൂരമായി മര്‍ദ്ദിച്ചശേഷം വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ശിവന്‍ കുട്ടി പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആറിലധികം പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ശിവന്‍കുട്ടി പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് തേവലക്കര സ്വദേശികളായ ഷിനു, ഷിബിന്‍, നിയാസ് എന്നിവര്‍ കസ്റ്റഡിയില്‍ എടുത്തത്. അക്രമികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറും ചവറ തെക്കുംഭാഗം പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it