Flash News

യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന സംഭവം; പ്രതികളെല്ലാം അറസ്റ്റില്‍

യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്ന സംഭവം; പ്രതികളെല്ലാം അറസ്റ്റില്‍
X
vakkom-

[related]

തിരുവനന്തപുരം: യുവാവിനെ ആറംഗസംഘം പട്ടാപ്പകല്‍ തല്ലിക്കൊന്ന കേസിലെ പ്രതികളെല്ലാം അറസ്റ്റിലായി. വക്കം സ്വദേശി വിനായക് , സതീഷ്, സന്തോഷ്, കിരണ്‍  എന്നിവരാണ് അറസ്റ്റിലായത്. ബൈക്കില്‍ സഞ്ചരിച്ച ഷെബീര്‍ എന്ന യുവാവിനെ ഞായറാഴ്ച വൈകിട്ടാണ് സംഘം തല്ലിപരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് യുവാവ് കൊല്ലപ്പെട്ടത്.  ഷെബീറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണനും മര്‍ദ്ദനമേറ്റിരുന്നു. ഉണ്ണികൃഷ്ണന്‍ ചികില്‍സയിലാണ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഉല്‍സവപറമ്പിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം.
Next Story

RELATED STORIES

Share it