malappuram local

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍

മലപ്പുറം: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘാംഗം പിടിയിലായി. മഞ്ചേരി മേലാക്കം ഉള്ളാട്ടില്‍ ആബിദ്(41)നെയാണ് മലപ്പുറം പോലിസ് മഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 19ന് കൂട്ടിലങ്ങാടി തോരപ്പ റിയാസ്(33)നെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഒളിവിലായിരുന്ന ആബിദിനെ അറസ്റ്റ് ചെയ്തത്. കുവൈത്തിലുള്ള റിയാസിന്റെ സമീപവാസി ആത്വിബ് നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് ആബിദ് വധിക്കാന്‍ ശ്രമിച്ചത്. ആത്വിബും റിയാസും തമ്മിലുള്ള പൂര്‍വ വൈരാഗ്യത്തെ തുടര്‍ന്നാണ് ആബിദിന് ക്വട്ടേഷന്‍ നല്‍കിയത്. ആബിദിനൊപ്പമുണ്ടായിരുന്ന ഇരിവേറ്റി മുണ്ടോടന്‍ കീരി അനസ് (26), പു ല്‍പ്പറ്റ കാരപ്പറമ്പ് കൊക്കോ ട്ടുപറമ്പില്‍ മുഹമ്മദ് ഷബീല്‍(20) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇവ ര്‍ റിമാന്‍ഡില്‍ കഴിയുകയാണ്. വിവിധ സ്റ്റേഷനുകളില്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ആബിദ്. അഞ്ചു കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ളതാണ്. ക്വട്ടേഷന്‍, കഞ്ചാവ്, ഹവാല കേസുകളാണിതിലേറെയും. വള്ളുവമ്പ്രത്ത് ഏറെക്കാലം ഹവാല ഇടപാട് സംഘത്തിനൊപ്പമുണ്ടായിരുന്നു. ക്വട്ടേഷന്‍ നല്‍കിയ വിദേശത്തുള്ള ആത്വിബ് നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് എസ് ഐ റിച്ചാര്‍ഡ് വര്‍ഗീസ് അറിയിച്ചു. 30000 രൂപ ആബിദിന് ക്വട്ടേഷന്‍ തുക നല്‍കിയിരുന്നു. നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ ബാക്കി തുക നല്‍കാമെന്നും ആത്വിബ് കരാറാക്കിയിരുന്നു. സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍മാരായ സാബുലാല്‍, രജീന്ദ്രന്‍, ഉദയരാജ്, സി പി ഒ യൂനുസ് എന്നിവരും അറസ്റ്റു രേഖപ്പെടുത്തിയ പോലിസ് സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it