kasaragod local

യുവാവിനെ കുത്തിക്കൊന്നതിന് ഇളയച്ഛനെതിരേ കുറ്റപത്രം

കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ ജ്യേഷ്ഠന്റെ മകനെ കുത്തിക്കൊലപ്പെടുത്തിയ ഇളയച്ഛനെതിരെ പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
കഴിഞ്ഞ ഉത്രാടനാളില്‍ രാത്രി ചന്തേര മാണിയാട്ടെ കുഞ്ഞിക്കണ്ണന്റെ മകന്‍ രാജേഷിനെ (36) കുത്തിക്കൊലപ്പെടുത്തിയ പ്രതി മാണിയാട്ടെ കുഞ്ഞികൃഷ്ണനെ(56)തിരെയാണ് ചന്തേര പോലിസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ഓണത്തിന്റെ തലേദിവസമാണ് കേസിനാസ്പദമായ സംഭവം.
മദ്യലഹരിയില്‍ കുഞ്ഞിക്കൃഷ്ണന്‍ രാജേഷിനെ കുത്തുകയായിരുന്നു. സംഭവദിവസം തന്നെ പോലിസ് പിടിയിലായ പ്രതി ഇപ്പോഴും റിമാന്റിലാണ്. കൊല്ലപ്പെടുന്നതിന്റെ രണ്ടാഴ്ച മുമ്പാണ് ഗള്‍ഫിലായിരുന്ന രാജേഷ് നാട്ടിലെത്തിയത്.
Next Story

RELATED STORIES

Share it