Alappuzha local

യുവാവിനെ കഞ്ചാവ് മാഫിയ ആക്രമിച്ചു

മാവേലിക്കര: കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത യുവാവിനെ കഞ്ചാവ് മാഫിയ ആക്രമിച്ചു. മാവേലിക്കര മണക്കാട് കളീക്കവടക്കേതില്‍ വിനീഷി (25)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. മിച്ചല്‍ ജങ്ഷന് സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന വിനീഷിനെ പത്തോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന മണക്കാട് കിണറ്റുകരയില്‍ ഗോപനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സംഭവം സംബന്ധിച്ച് മാവേലിക്കര പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it