Flash News

യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മല്‍സരരംഗത്ത് നിന്ന് പിന്‍മാറാമെന്ന് മുഖ്യമന്ത്രി

യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മല്‍സരരംഗത്ത് നിന്ന് പിന്‍മാറാമെന്ന് മുഖ്യമന്ത്രി
X
oomenbday

തിരുവനന്തപുരം: യുവാവല്ലെന്ന് തോന്നുന്നവര്‍ക്ക് മല്‍സരരംഗത്ത് നിന്ന് പിന്‍മാറാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കുറി മല്‍സരിക്കാനില്ലെന്ന് ടിഎന്‍ പ്രതാപന്‍ എം.എല്‍.എ കെപിസിസി നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനെ പിന്തുണച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു. വിഎസ് അച്ചുതാനന്ദനെ പോലുള്ളവര്‍ പ്രതാപനെ മാതൃകയാക്കണമെന്ന് സുധീരന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
മല്‍സരിക്കുന്നത് അധികാരത്തോടുള്ള ആര്‍ത്തികൊണ്ടുമാത്രമല്ല ജനസേവനത്തോടുള്ള ആര്‍ത്തികൊണ്ടുമാവാമെന്നും അദ്ദേഹം പറഞ്ഞു. [related]
Next Story

RELATED STORIES

Share it